23.5 C
Iritty, IN
November 22, 2024
  • Home
  • Kerala
  • ജനന നിരക്ക്‌: പെൺകുഞ്ഞുങ്ങൾ കുറയുന്നു ; ആയിരം ആൺകുഞ്ഞുങ്ങൾ പിറക്കുമ്പോൾ 951 പെൺകുഞ്ഞുങ്ങൾ
Kerala

ജനന നിരക്ക്‌: പെൺകുഞ്ഞുങ്ങൾ കുറയുന്നു ; ആയിരം ആൺകുഞ്ഞുങ്ങൾ പിറക്കുമ്പോൾ 951 പെൺകുഞ്ഞുങ്ങൾ

സംസ്ഥാനത്ത്‌ പെൺകുഞ്ഞുങ്ങളുടെ ജനന നിരക്ക്‌ കുറയുന്നതായി റിപ്പോർട്ട്‌. 2020ലെ ദേശീയ കുടുംബാരോഗ്യ സർവേ പ്രകാരം ആയിരം ആൺകുട്ടികൾ പിറക്കുമ്പോൾ 951 പെൺകുഞ്ഞുങ്ങളേയുള്ളൂവെന്നാണ്‌ കണക്ക്‌. 2015–-16ൽ ആയിരത്തിന്‌ 1047 എന്നതായിരുന്നു റിപ്പോർട്ട്‌. കുറഞ്ഞ മാതൃ–-ശിശു മരണ നിരക്കിൽ നേട്ടം കൈവരിക്കുമ്പോൾ പെൺശിശു ജനന നിരക്ക്‌ കുറയുന്നത്‌ ആശങ്കയുണ്ടാക്കുന്നു.

മറ്റ്‌ ഇടപെടലുകളൊന്നും ഉണ്ടായില്ലെങ്കിൽ പ്രകൃത്യാ ഉള്ള ആൺ–-പെൺ അനുപാതം കണക്കാക്കയിട്ടുള്ളത്‌ 1000 ആൺകുഞ്ഞുങ്ങൾക്ക്‌ 950 പെൺകുഞ്ഞുങ്ങൾ എന്നാണ്‌. ഇതിൽ കേരളം പെൺകുഞ്ഞുങ്ങളുടെ നിരക്ക്‌ ആയിരത്തിനു‌ മുകളിൽ നിർത്തി മാതൃകയായിരുന്നിടത്താണ്‌ അഞ്ചു‌ വർഷത്തിനുള്ളിൽ കുറവുണ്ടായത്‌. നഗര മേഖലയിൽ 983 പെൺകുഞ്ഞുങ്ങൾ ജനിക്കുമ്പോൾ ഗ്രാമീണ മേഖലയിൽ 922 ആണ്‌.പെൺശിശു ജനന നിരക്കിൽ മുന്നിൽ ആലപ്പുഴയും പിന്നിൽ തൃശൂരുമാണ്‌. ജില്ലകളിലെ ജനന നിരക്ക്‌, ബ്രായ്‌ക്കറ്റിൽ പഴയത്‌: ആലപ്പുഴ: 1485 (1112), എറണാകുളം: 1034 (1246), മലപ്പുറം: 807 (936), ഇടുക്കി: 859, (1139), കണ്ണൂർ: 880 (1066), കാസർകോട്:‌ 984 (981), കൊല്ലം 1135 (851), കോട്ടയം: 865 (1077), പത്തനംതിട്ട: 916 (1135), തിരുവനന്തപുരം:1000 (1115), തൃശൂർ: 763 (1120), വയനാട്‌: 1003 (1241), പാലക്കാട്:‌ 1012 (1075), കോഴിക്കോട്‌: 1000 (954).

ജനന നിരക്കിൽ വേഗത്തിലുണ്ടായ കുറവ്‌ ആശങ്കാജനകവും ഗൗരവമർഹിക്കുന്നതുമാണെന്ന്‌ പൊതുജനാരോഗ്യ പ്രവർത്തകയും കൊട്ടാരക്കര താലൂക്ക്‌ ഗവ. ആശുപത്രിയിലെ കൺസൾട്ടന്റ്‌ ഗൈനക്കോളജിസ്‌‌റ്റുമായ ഡോ. എൻ ആർ റീന പറയുന്നു. ലിംഗനിർണയം നടത്തി പെൺ ഭ്രൂണഹത്യ നടത്തുന്ന സാഹചര്യം കേരളത്തിൽ ഉള്ളതായി തോന്നുന്നില്ല.

ആൺകുട്ടികൾക്ക്‌ മുൻഗണന നൽകുന്ന ചില രക്ഷിതാക്കളുടെ താൽപ്പര്യങ്ങൾ, വന്ധ്യത എന്നിവയെല്ലാം കാരണങ്ങളായി അനുമാനിക്കാം. സമഗ്ര പഠനത്തിലൂടെ കാരണങ്ങൾ വിലയിരുത്തി നടപടിയെടുക്കേണ്ടത്‌ അനിവാര്യമാണെന്നും ഡോ. റീന പറഞ്ഞു.

Related posts

സംസ്ഥാനത്ത് കുരങ്ങ് പനിയെന്ന് സംശയം; ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി

Aswathi Kottiyoor

ദു​ർ​മ​ന്ത്ര​വാ​ദം: ആ​ല​പ്പു​ഴ​യി​ൽ മൂ​ന്ന് പേ​ർ അ​റ​സ്റ്റി​ൽ

Aswathi Kottiyoor

ടി. ശിവദാസ മേനോന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

Aswathi Kottiyoor
WordPress Image Lightbox