ഭൂരഹിതർക്കും ഭൂരഹിത-ഭവനരഹിതർക്കും സുരക്ഷിതവും മാന്യവുമായ പാർപ്പിടം ഒരുക്കുന്ന ലൈഫ് പദ്ധതി പ്രകാരം 2,75,845 കുടുംബങ്ങൾക്ക് വീടുകൾ നിർമ്മിച്ച് നൽകിയതായി ലൈഫ് മിഷൻ. പദ്ധതിപ്രകാരം നിർമ്മാണം ആരംഭിച്ച വീടുകളുടെ പ്രവൃത്തികൾ ഉടൻ പൂർത്തിയാക്കും. പുതിയ അപേക്ഷകരുടെ മുൻഗണനാ ലിസ്റ്റ് തയ്യാറാക്കുന്നതിനുള്ള നടപടികൾ നവംബർ ഒന്നിന് ആരംഭിക്കുമെന്നും ലൈഫ് മിഷൻ അറിയിച്ചു.
നാളിതുവരെ ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടാത്ത ഭൂരഹിത/ ഭവന രഹിതരായ 9,20,260 പേരുടെ അപേക്ഷകളിൽ നിന്നാണ് ലൈഫ് സമ്പൂർണ്ണ പാർപ്പിട പദ്ധതി പ്രകാരം അർഹരായ ഉപഭോക്താക്കളെ കണ്ടെത്തുന്നത്. ഇതനുസരിച്ച് നവംബർ ഒന്നു മുതൽ ഗ്രാമ പഞ്ചായത്തുകളിലും നഗരസഭകളിലും അപേക്ഷകളിൻമേൽ പരിശോധന നടക്കും. അപേക്ഷയോടൊപ്പം ആവശ്യമായ രേഖകൾ സമർപ്പിക്കുവാൻ കഴിയാതിരുന്നവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താനാകുമെന്നും ലൈഫ് മിഷൻ അറിയിച്ചു.
previous post