24.2 C
Iritty, IN
July 4, 2024
  • Home
  • Kerala
  • പ​ഴ​ശി സാ​ഗ​ർ ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി സ​മ​യ​ബ​ന്ധി​ത​മാ​യിപൂ​ർ​ത്തി​യാ​ക്കും: മ​ന്ത്രി
Kerala

പ​ഴ​ശി സാ​ഗ​ർ ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി സ​മ​യ​ബ​ന്ധി​ത​മാ​യിപൂ​ർ​ത്തി​യാ​ക്കും: മ​ന്ത്രി

മ​ട്ട​ന്നൂ​ർ: പ​ഴ​ശി സാ​ഗ​ർ ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കി ക​മ്മീ​ഷ​ൻ ചെ​യ്യാ​നാ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ച്ചു വ​രി​ക​യാ​ണെ​ന്ന് വൈ​ദ്യു​തി മ​ന്ത്രി കെ.​കൃ​ഷ്ണ​ൻ കു​ട്ടി നി​യ​മ​സ​ഭ​യി​ൽ അ​റി​യി​ച്ചു. ഉ​ട​ൻ പ​ദ്ധ​തി പ്ര​ദേ​ശം സ​ന്ദ​ർ​ശി​ച്ച് നി​ർ​മാ​ണ പ്ര​വൃ​ത്തി വേ​ഗ​ത്തി​ലാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കെ.​കെ.​ശൈ​ല​ജ എം​എ​ൽ​എ ഉ​ന്ന​യി​ച്ച സ​ബ്മി​ഷ​ന് മ​റു​പ​ടി ന​ൽ​കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
പ​ദ്ധ​തി​യു​ടെ പ്ര​വൃ​ത്തി 33 ശ​ത​മാ​നം പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്. 2018ലെ ​പ്ര​ള​യം മൂ​ലം ക്വാ​റി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​രോ​ധി​ച്ച​തി​നാ​ലും കോ​വി​ഡ് മൂ​ല​വും നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ​ക്ക് കാ​ര്യ​മാ​യ ത​ട​സം നേ​രി​ട്ടു. കൂ​ടാ​തെ സ്ഥ​ല​ത്ത് പാ​റ പൊ​ട്ടി​ക്കു​ന്ന​തി​നെ​തി​രെ നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധം മൂ​ല​വും കാ​ല​താ​മ​സം നേ​രി​ട്ടു. 2020 എ​പ്രി​ലി​ൽ പൂ​ർ​ത്തി​യാ​ക്കേ​ണ്ട സി​വി​ൽ ജോ​ലി​ക​ൾ താ​മ​സി​ച്ച​തി​നാ​ൽ 2022 സെ​പ്റ്റം​ബ​ർ വ​രെ കാ​ലാ​വ​ധി നീ​ട്ടി ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.
2.5 മെ​ഗാ​വാ​ട്ട് വീ​തം ശേ​ഷി​യു​ള്ള മൂ​ന്ന് ജ​ന​റേ​റ്റേ​റു​ക​ളി​ൽ നി​ന്ന് ആ​കെ 7.5 മെ​ഗാ​വാ​ട്ടാ​ണ് പ​ദ്ധ​തി​യു​ടെ സ്ഥാ​പി​ത ശേ​ഷി. 25.16 ദ​ശ​ല​ക്ഷം യൂ​ണി​റ്റ് വൈ​ദ്യു​തി​യാ​ണ് വാ​ർ​ഷി​ക ഉ​ത്പാ​ദ​ന ശേ​ഷി. പ​ഴ​ശി ജ​ല​സേ​ച​ന പ​ദ്ധ​തി​യു​ടെ റി​സ​ർ​വോ​യ​റി​ലെ വെ​ള്ളം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി പ​ഴ​ശി ബാ​രേ​ജി​ന് ചു​വ​ട്ടി​ൽ പ​വ​ർ​ഹൗ​സ് സ്ഥാ​പി​ച്ച് വൈ​ദ്യു​തി ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​താ​ണ് പ​ഴ​ശി സാ​ഗ​ർ ചെ​റു​കി​ട ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി.
54.65 കോ​ടി രൂ​പ​യ്ക്ക് സി​വി​ൽ ജോ​ലി​ക​ൾ​ക്കും 57.85 കോ​ടി രൂ​പ​യ്ക്ക് ഇ​ല​ക്ട്രി​ക്ക​ൽ ജോ​ലി​ക​ൾ​ക്കും അ​ര​ക്കോ​ടി രൂ​പ​യ്ക്ക് പ്ര​സ​ര​ണ ജോ​ലി​ക​ൾ​ക്കും ഉ​ൾ​പ്പ​ടെ ആ​കെ 113.02 കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി​യാ​ണ് പ​ദ്ധ​തി​ക്ക് ന​ൽ​കി​യ​ത്. സി​വി​ൽ ജോ​ലി​ക​ൾ 46.41 കോ​ടി രൂ​പ​യു​ടെ അ​ട​ങ്ക​ൽ തു​ക​യ്ക്ക് ആ​ർ.​എ​സ്.​ഡ​വ​ല​പ്മെ​ൻ്റ് ക​ൺ​സ്ട്ര​ക്ഷ​ൻ ക​മ്പ​നി​ക്കും ഇ​ല​ക്ട്രി​ക്ക​ൽ ജോ​ലി​ക​ൾ 48.27 കോ​ടി രൂ​പ​യ്ക്ക് കി​ർ​ലോ​സ്ക​ർ ബ്ര​ദേ​ഴ്സ് ക​മ്പ​നി​ക്കും ക​രാ​ർ ന​ൽ​കി​യി​ട്ടു​ണ്ട്. 2023 ഫെ​ബ്രു​വ​രി​യി​ലാ​ണ് ഇ​ല​ക്ട്രി​ക്ക​ൽ വ​ർ​ക്കു​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കേ​ണ്ട​ത്.

Related posts

രാജ്യത്ത് പുതുവൽസര ദിനത്തില്‍ പൊതു അവധി; ജനുവരി ഒന്നുമുതൽ പുതിയ വാരാന്ത്യ അവധി സംവിധാനം

Aswathi Kottiyoor

താനൂർ ബോട്ടപകടം: മുഖ്യമന്ത്രി തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെത്തി

കേ​ര​ള​ത്തി​ല്‍ ഒ​ഴി​വു വ​രു​ന്ന മൂ​ന്നു രാ​ജ്യ​സ​ഭാ സീ​റ്റു​ക​ളി​ലേ​ക്ക് ഏ​പ്രി​ല്‍ 12ന് ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കും

Aswathi Kottiyoor
WordPress Image Lightbox