24.2 C
Iritty, IN
July 4, 2024
  • Home
  • Iritty
  • നടപ്പാല നിർമ്മാണത്തിൽ അഴിമതി; വിജിലൻസ് കേസെടുത്തു
Iritty

നടപ്പാല നിർമ്മാണത്തിൽ അഴിമതി; വിജിലൻസ് കേസെടുത്തു

ഇരിട്ടി : ഉളിക്കൽ പഞ്ചായത്തിലെ നുച്ചിയാട് – കോടാപറമ്പ് നടപ്പാല നിർമ്മാത്തിലെ അഴിമതിക്കെതിരെ വിജിലൻസ് കേസെടുത്തു.
പാലത്തിൻ്റെ ഉദ്ഘാടനത്തിനു മുമ്പേ പാലം പുഴയിൽ തകർന്ന് വീണിരുന്നു. 2018 ലെ മഴവെള്ളപ്പാച്ചിലിലാണ് പാലം ഒഴുകിപ്പോയത്.
എ.കെ.ആൻ്റെണിയുടെ ആസ്തി വികസന ഫണ്ടിൽ 50 ലക്ഷം രൂപ മുടക്കിയാണ് പാലം നിർമ്മിച്ചത്.
വിജിലൻസ് അന്വേഷത്തിൽ 3 പേർക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. പരിക്കളം സ്വദേശി വി.കെ. രാജൻ്റെ പരാതി പ്രകാരമാണ് വിജിലൻസ് അന്വേഷണം നടത്തിയത്.
കരാറുകാരൻ ചെമ്പേരി സ്വദേശി ബേബി ജോസ് , ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ.വി. അനിൽ കുമാർ, അസിസ്റ്റൻറ് എഞ്ചിനീയർ ബാബുരാജ് കൊയിലേരിയൻ എന്നിവർക്കെതിരെയാണ് വിജിലൻസ് കേസെടുത്തിരിക്കുന്നത്. വിജിലൻസ് ഇൻസ്പെക്ടർ പി.ആർ. മനോജിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്.

Related posts

ഇ​രി​ട്ടിയി​ല്‍ ജാ​ഗ്ര​താനി​ര്‍​ദേ​ശ​വു​മാ​യി ന​ഗ​ര​സ​ഭാ സേ​ഫ്റ്റി ക​മ്മി​റ്റി

Aswathi Kottiyoor

ഇരിട്ടി ടൗണിൽ നിയന്ത്രണം വിട്ട പിക്കപ്പ് ജീപ്പ് വാഹനങ്ങളിൽ ഇടിച്ച് അപകടം

Aswathi Kottiyoor

മാക്കൂട്ടം വഴി കുടക് യാത്ര – നിയന്ത്രണം നവംബർ 15 വരെ നീട്ടി.

Aswathi Kottiyoor
WordPress Image Lightbox