27.7 C
Iritty, IN
July 3, 2024
  • Home
  • Kerala
  • കളിച്ചും പഠിച്ചും നടക്കേണ്ട പ്രായം: 2019 ല്‍ കേരളത്തില്‍ അമ്മമാരായത് 20,000ത്തിലധികം കൗമാരക്കാര്‍.
Kerala

കളിച്ചും പഠിച്ചും നടക്കേണ്ട പ്രായം: 2019 ല്‍ കേരളത്തില്‍ അമ്മമാരായത് 20,000ത്തിലധികം കൗമാരക്കാര്‍.

ഉന്നത വിദ്യാഭ്യാസത്തെ കുറിച്ചും ഭാവിയെക്കുറിച്ചും സ്വപ്‌നം കണ്ടുനടക്കേണ്ട പ്രായത്തില്‍ കേരളത്തില്‍ 2019ല്‍ അമ്മമാരായത് 20,995 കൗമാരക്കാര്‍. സംസ്ഥാന എക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിറ്റിക്‌സ് വകുപ്പ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഈ കണക്കുള്ളത്. 4.80 ലക്ഷം(4,80,113) കുട്ടികളാണ് 2019ല്‍ കേരളത്തില്‍ ജനിച്ചത്. ഇതില്‍ 20,995 പേര്‍ക്ക് ജന്‍മം നല്‍കിയത് 15നും 19നും ഇടയിലുള്ള കൗമാരക്കാരായ പെണ്‍കുട്ടികളാണ്. 2019ല്‍ സംസ്ഥാനത്ത് അമ്മമാരായ സ്ത്രീകളിൽ 4.37 ശതമാനം പേർ കൗമാരക്കാരാണ്.2018(20,461)നക്കാള്‍ കൂടുതലാണ് 2019(20,995)ൽ അമ്മമാരായ കൗമാരക്കാരുടെ എണ്ണം. അതേ സമയം 2015(23,893), 2016(22,934), 2017(22,552) വര്‍ഷങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കൗമാരക്കാരായ അമ്മമാരുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 2015നും 2020നുമിടയില്‍ കേരളത്തില്‍ അമ്മമാരായത് 1.10ലക്ഷം കൗമാരക്കാരായ പെണ്‍കുട്ടികളാണ്(1,10,835).

Related posts

സ്വത്വത്തെ വീണ്ടെടുക്കാം ” ഉണർവ്-22 മുസ്ലിം ലീഗ് കേളകം പഞ്ചായത്ത് സംഗമം ഈ മാസം 18 ന്*

Aswathi Kottiyoor

സംസ്ഥാനത്ത് രാത്രികാല വിനോദസഞ്ചാരം ആരംഭിക്കും: മന്ത്രി മുഹമ്മദ് റിയാസ്

Aswathi Kottiyoor

പൊതുമരാമത്ത് വകുപ്പിൽ ഫീൽഡ് പരിശോധനക്ക് അത്യാധുനിക സംവിധാനം ഒരുക്കും : മന്ത്രി പി എ മുഹമ്മദ് റിയാസ്

Aswathi Kottiyoor
WordPress Image Lightbox