24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ഹോമിയോ ബൂസ്റ്റർ മരുന്ന് വിതരണത്തിൽ വൻ പങ്കാളിത്തം
Kerala

ഹോമിയോ ബൂസ്റ്റർ മരുന്ന് വിതരണത്തിൽ വൻ പങ്കാളിത്തം

സ്‌കൂൾ തുറക്കുന്നതിനു മുന്നോടിയായി വിദ്യാർഥികൾക്ക് ഹോമിയോപ്പതി ഇമ്മ്യൂണിറ്റി ബൂസ്റ്റർ മരുന്ന് വിതരണം ചെയ്യുന്ന പദ്ധതി ‘കരുതലോടെ മുന്നോട്ട്’ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാകുന്നു. ബുക്കിങ് ആരംഭിച്ച് മൂന്ന് ദിവസത്തിനകം 846351 പേര് രജിസ്റ്റർ ചെയ്തതായി ഹോമിയോപ്പതി വകുപ്പ് ഡയറക്റ്റർ അറിയിച്ചു. ഹോമിയോപ്പതി വകുപ്പിന്റെ ഡിസ്പെൻസറികളും തിരഞ്ഞെടുക്കപ്പെട്ട പ്രത്യേക കിയോസ്‌കുകളിലുമായി 507303 കുട്ടികൾക്ക് ഇതിനകം മരുന്ന് വിതരണം ചെയ്തിട്ടുണ്ട്.
രജിസ്റ്റർ ചെയ്തവർക്കുള്ള ആദ്യഘട്ട മരുന്ന് വിതരണം 1260 സെന്ററുകളിലായി തുടരും. ഇനിയും ബൂസ്റ്റർ മരുന്ന് ആവശ്യമുള്ള വിദ്യാർഥികൾക്കായി രക്ഷിതാക്കളാണ് ഓൺലൈനിലൂടെ അപേക്ഷകൾ നൽകേണ്ടത്. മരുന്ന് കഴിക്കുന്നവർ ഓരോ 21 ദിവസം കൂടുമ്പോഴും അടുത്ത ഡോസ് ഓൺലൈൻ ആയി തന്നെ ബുക്ക് ചെയ്യണമെന്നും വിശദ വിവരങ്ങൾക്കായി 1800 599 2011 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടാമെന്നും ഹോമിയോപ്പതി ഡയറക്ടർ ഡോ.എം.എൻ വിജയാംബിക അറിയിച്ചു.

Related posts

പ്രതീക്ഷയുടെ പൊൻകണി ഒരുക്കി മലയാളികൾ നാളെ വിഷു ആഘോഷിക്കും

Aswathi Kottiyoor

ഏ​ഴി​മ​ല​യി​ൽ പാ​സിം​ഗ് ഔ​ട്ട് പ​രേ​ഡ് 26ന്

Aswathi Kottiyoor

പഴശ്ശി ഡാം–– കുയിലൂര്‍ റോഡ്‌: 18 ലക്ഷം രൂപയുടെ ഭരണാനുമതി

Aswathi Kottiyoor
WordPress Image Lightbox