ഇരിട്ടി: ഉദ്ഘാടനം കഴിഞ്ഞ് അഞ്ച് മാസമായി അടഞ്ഞുകിടകുന്ന കരിക്കോട്ടക്കരി വില്ലേജ് ഓഫീസ് തുറക്കാനുള്ള നടപടി തുടങ്ങി.
വര്‍ക്കിംഗ് അറേഞ്ച്മെന്റില്‍ പായത്തെ വില്ലേജ് ഓഫീസര്‍, മറ്റ് രണ്ട് ജീവനക്കാര്‍ എന്നിവരെ നിയമിച്ച് കളക്ടര്‍ ഉത്തരവിറക്കി. എന്നാല്‍ ഇത്തരം വര്‍ക്കിംഗ് അറേഞ്ച്കൊണ്ട് വില്ലേജ് ഓഫീസിന്റെ പ്രവര്‍ത്തനം സാധ്യമല്ലെന്ന് നാട്ടുകാർ പറയുന്നു. വാടകക്കെട്ടിടത്തില്‍ അടച്ചിട്ട വില്ലേജ് ഓഫീസ് തുറന്ന് പ്രവര്ത്തിക്കുമെന്നല്ലാതെ കാര്യമായ പ്രവര്‍ത്തനം നടക്കില്ല. കരിക്കോട്ടക്കരി ആസ്ഥാനമായി പുതിയ വില്ലേജ് ഓഫീസ് മലയോര കുടിയേറ്റ ജനതയുടെ ചിരകാല ആഗ്രഹമാണ്. ഇത് യാഥാര്‍ഥ്യമാകുന്നു എന്ന പ്രഖ്യാപനം വളരെ ആവേശത്തോടെയാണ് ജനം സ്വീകരിച്ചത്. കരിക്കോട്ടക്കരിയില്‍ സ്ഥിരം ജീവനക്കാരെ പൂര്‍ണതോതില്‍ നിയമിച്ചില്ലങ്കില്‍ ജനം ദുരിതത്തില്‍ ആവുമെന്ന കാര്യത്തില്‍ സംശയമില്ല.
previous post