24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • സ്വച്ഛ് ഭാരത്, അമൃത് ; 4.4 ലക്ഷം കോടി ചെലവിടും.
Kerala

സ്വച്ഛ് ഭാരത്, അമൃത് ; 4.4 ലക്ഷം കോടി ചെലവിടും.

സ്വച്ഛ് ഭാരത് ശുചീകരണ മിഷൻ നഗരപ്രദേശങ്ങളിലെ മാലിന്യനിർമാർജനത്തിലേക്കും അമൃത് പദ്ധതി എല്ലാ പട്ടണങ്ങളിലേക്കും വ്യാപിപ്പിക്കുന്ന രണ്ടാംഘട്ടത്തിന്റെ മാർഗരേഖ കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി പുറത്തിറക്കി. രാജ്യത്തെ എല്ലാ നഗരങ്ങളെയും മാലിന്യമുക്തവും ജലസുരക്ഷിതവുമാക്കുകയാണ് ലക്ഷ്യം. ചടങ്ങിൽ നഗരവികസന മന്ത്രാലയവും സംസ്ഥാനങ്ങളും 4800 തദ്ദേശസ്ഥാപനങ്ങളും ചേർന്നു ധാരണാപത്രം ഒപ്പിട്ടു.

1,41,600 കോടി ചെലവിലാണു സ്വച്ഛ് ഭാരത് പദ്ധതി വിപുലീകരിക്കുന്നത്. ഖരമാലിന്യ നിർമാർജനത്തിനാണ് സ്വച്ഛ് ഭാരത് 2.0 പ്രാമുഖ്യം നൽകുന്നത്. മലിനജലവിനിയോഗ സംവിധാനവും ഉറപ്പാക്കും. ആദ്യഘട്ട അമൃത് പദ്ധതിയിലുൾപ്പെടാത്ത നഗരങ്ങളാണ് ഇതിലുള്ളത്. വകയിരുത്തിയ തുകയിൽ 36,465 കോടി രൂപ കേന്ദ്രവിഹിതമായിരിക്കും. 5 ലക്ഷത്തിലധികം ജനസംഖ്യയുള്ള നഗരങ്ങളിൽ ശുചീകരണം യന്ത്രങ്ങളുടെ സഹായത്തോടെയാക്കും.

4700 പട്ടണങ്ങളിൽ പൈപ്പിലൂടെ ശുദ്ധജലവും 500 അമൃത് നഗരങ്ങളിൽ മലിനജല സംസ്കരണവുമാണ് അമൃത് 2.0 പദ്ധതി വിഭാവന ചെയ്യുന്നത്. 2,99,000 കോടി രൂപയാണ് ആകെ വകയിരുത്തിയ തുക. കേന്ദ്രവിഹിതം 86,760 കോടി രൂപയായിരിക്കും. വീടുകളിൽ 2.68 കോടി പൈപ്പ് കണക്‌ഷനുകളും 2.64 കോടി മലിനജല, മാലിന്യ സംസ്കരണ സംവിധാനങ്ങളും ഏർപ്പെടുത്തും.

മാർഗരേഖയുടെ പൂർണരൂപത്തിന്: www.swachhbharaturban.gov.in, https://mohua.gov.in

Related posts

കേരളത്തിന്റെ ജീവിത നിലവാരം വികസിത മധ്യവരുമാന രാഷ്‌ട്ര സമാനമായി ഉയര്‍ത്തും: കോടിയേരി.

Aswathi Kottiyoor

എംബിബിഎസ് : കേരളത്തിന് തിരിച്ചടി, സീറ്റ്‌ കുറയും

Aswathi Kottiyoor

കേരളത്തിൽ വീണ്ടും നിപ്പ സ്ഥിരീകരിച്ചു, കോഴിക്കോട്ട് അതീവ ജാഗ്രത

Aswathi Kottiyoor
WordPress Image Lightbox