21.6 C
Iritty, IN
November 22, 2024
  • Home
  • Kerala
  • സ്വർണവില കൂടുമോ? മികച്ച നേട്ടത്തിന് ഗോൾഡ് ബോണ്ടിൽ ഇപ്പോൾ നിക്ഷേപിക്കാം.
Kerala

സ്വർണവില കൂടുമോ? മികച്ച നേട്ടത്തിന് ഗോൾഡ് ബോണ്ടിൽ ഇപ്പോൾ നിക്ഷേപിക്കാം.

റിസർവ് ബാങ്ക് പുറത്തിറക്കിയിട്ടുള്ള ഗോൾഡ് ബോണ്ടിൽ നിക്ഷേപിക്കാൻ യോജിച്ച സമയമാണിപ്പോൾ. ഒരുഗ്രാമിന് തുല്യമായ ബോണ്ടിന്റെ വില 4,765 രൂപയാണ് നിശ്ചയിച്ചിട്ടുള്ളത്. ഓൺലൈൻവഴി നിക്ഷേപിച്ചാൽ 50 രൂപ കിഴിവോടെ 4,715 രൂപ നൽകിയാൽമതി.

2020ലെ നിലവാരവുമായി താരതമ്യം ചെയ്യുമ്പോൾ സ്വർണത്തിൽ നിക്ഷേപിക്കാൻ യോജിച്ച സമയമാണിപ്പോൾ. മൊത്തം നിക്ഷേപത്തിന്റെ പത്തുശതമാനംവരെ പോർട്ട്‌ഫോളിയോ ക്രമീകരിക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം.

2018 ദീപാവലിക്കും 2019 ദീപാവലിക്കുമിടയിൽ എംസിഎക്‌സ് ഗോൾഡ് നൽകിയത് 20ശതമാനം നേട്ടമാണ്. 2019നും 2020നുമിടയിൽ 34.5ശതമാനം നേട്ടവും നിക്ഷേപകന് സമ്മാനിച്ചു. എന്നാൽ 2020 ദീപാവലിക്കുശേഷം ഇതുവരെയുള്ള കാലയളവിൽ ഏഴ് ശതമാനത്തിലേറെ നഷ്ടമാണ് സ്വർണം നിക്ഷേപകന് നൽകിയത്.

എന്തുകൊണ്ട് ഗോൾഡ് ബോണ്ട്?
കാലാവധിയെത്തുമ്പോൾ അപ്പോഴത്തെ വിലയ്ക്ക്‌ തുല്യമായ തുക ഗോൾഡ് ബോണ്ടിൽനിന്ന് ലഭിക്കും. അതോടൊപ്പംതന്നെ 2.5ശതമാനം വാർഷിക പലിശയും ബോണ്ട് വാഗ്ദാനം ചെയ്യുന്നുണ്ട്. നിക്ഷേപകന്റെ ബാങ്ക് അക്കൗണ്ടിൽ വർഷത്തിൽ രണ്ടുതവണയായാണ് പലിശ വരവുവെക്കുക.

കാലാവധിയെത്തി നിക്ഷേപം പിൻവലിക്കുമ്പോൾ മൂലധനനേട്ടത്തിന് നികുതിയില്ലെന്നതാണ് മറ്റൊരു ആകർഷണീയത. അതായത് നിക്ഷേപിച്ച ഒരുലക്ഷം രൂപ ഏഴുലക്ഷമായെന്ന് കരുതുക, അതിന്റെ മൂലധനനേട്ടമായ ആറ് ലക്ഷം രൂപക്ക് ഒരുരൂപപോലും ആദായനികുതി നൽകേണ്ടതില്ലെന്ന് ചുരുക്കം.

36 മാസം കൈവശംവെച്ചശേഷം വിൽക്കുകയാണെങ്കിൽ ദീർഘകാല മൂലധനനേട്ട നികുതി ബാധകമാകും. വിലക്കയറ്റം കുറച്ച് (ഇൻഡക്‌സേഷൻ ആനുകൂല്യം) ബാധകമായ നേട്ടത്തിന് 20ശതമാനമാണ് ഈ സാഹചര്യത്തിൽ നികുതി നൽകേണ്ടിവരിക. പലിശയായി ലഭിക്കുന്ന തുക ഓരോരുത്തരുടേയും വരുമാനത്തോടൊപ്പം ചേർത്ത് ബാധകമായി സ്ലാബിൽ നികുതി നൽകേണ്ടതുണ്ട്.

പണമാക്കൽ
മൂലധനനേട്ടവും വർഷത്തിൽ രണ്ടുതവണ ലഭിക്കുന്ന പലിശ വരുമാനവും മാറ്റിനിർത്തിയാൽ ഗോൾഡ് ബോണ്ടിന് ലിക്വിഡിറ്റി കുറവാണ്. എട്ടുവർഷമാണ് ബോണ്ടിന്റെ കാലാവധി. അതേസമയം, അഞ്ചുവർഷം പൂർത്തിയായാൽ നിക്ഷേപം പിൻവലിക്കാൻ അനുവദിക്കും. അതായത് ചുരുങ്ങിയത് അഞ്ചുവർഷമെങ്കിലും മുന്നിൽകണ്ട് നിക്ഷേപിക്കേണ്ടിവരും. അതുകൊണ്ടുതന്നെ ഹ്രസ്വകാല നിക്ഷേപകർക്ക് അനുയോജ്യമല്ല. അതേസമയം, സ്‌റ്റോക് എക്‌സ്‌ചേഞ്ചുവഴി എപ്പോൾ വേണമെങ്കിലും വാങ്ങാനും വിൽക്കാനും കഴിയും. ബോണ്ട് പണയംവെച്ച് വായ്പ നേടാൻ അവസരമുണ്ട്.എങ്ങനെ നിക്ഷേപിക്കും
ബാങ്ക്, തിരഞ്ഞെടുത്ത പോസ്റ്റ് ഓഫീസുകൾ, സ്റ്റോക്ക് എക്‌സ്‌ചേഞ്ച് എന്നിവവഴി ഗോൾഡ് ബോണ്ടിൽ നിക്ഷേപിക്കാം. ഇടപാടിന്റെ എണ്ണംകുറവായതിനാൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുവഴിയുള്ള വാങ്ങലും വിൽക്കലും എളുപ്പമാകില്ല. അതുമാത്രമല്ല, കുറഞ്ഞ വിലയിലുമാകും വ്യാപാരം നടക്കുക. ഉദാഹരണത്തിന്, 2024ൽ കാലാവധിയെത്തുന്ന ബോണ്ടിന്റെ ഇടപാട് ഇപ്പോള്‍ നടക്കുന്നത് 4700 രൂപ നിലവാരത്തിലാണ്.

Related posts

ലോക്കോപൈലറ്റ്‌ താമസസ്ഥലത്ത്‌ കുഴഞ്ഞ്‌ വീണു മരിച്ചു

Aswathi Kottiyoor

മഴയിൽ മുങ്ങി ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ; ഡൽഹിയിലെ താപനില 10 ഡിഗ്രി താഴ്ന്നു

Aswathi Kottiyoor

ആദിവാസി അതിക്രമം : ശിക്ഷ ഉറപ്പാക്കും : മന്ത്രി കെ രാധാകൃഷ്ണൻ

Aswathi Kottiyoor
WordPress Image Lightbox