23.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • അംഗനവാടി സൂപ്പർവൈസർമാരുടെ നിയമനത്തിൽ വ്യക്തത വരുത്തണമെന്ന് സു​പ്രീം​കോ​ട​തി
Kerala

അംഗനവാടി സൂപ്പർവൈസർമാരുടെ നിയമനത്തിൽ വ്യക്തത വരുത്തണമെന്ന് സു​പ്രീം​കോ​ട​തി

അം​ഗാ​ന​വാ​ടി​ക​ളി​ലെ സൂ​പ്പ​ർ​വൈ​സ​ർ​മാ​രാ​യി സ്ഥാ​ന​ക്ക​യ​റ്റം ല​ഭി​ക്കാ​ൻ പ​ത്തു വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്തി പ​രി​ച​യം ആ​വ​ശ്യ​മാ​ണെ​ന്ന നി​ബ​ന്ധ​ന​യി​ൽ വ്യ​ക്ത​ത വ​രു​ത്താ​ൻ സു​പ്രീം​കോ​ട​തി കേ​ര​ള സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പെ​ട്ടു. ജ​സ്റ്റി​സ് അ​ജ​യ് ര​സ്തോ​ഗി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ലു​ള്ള ബെ​ഞ്ചാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​രി​നോ​ട് നി​ല​പാ​ട് വ്യ​ക്ത​മാ​ക്കാ​ൻ ആ​വ​ശ്യ​പെ​ട്ട​ത്.

സൂ​പ്പ​ർ​വൈ​സ​ർ ത​സ്തി​ക​യി​ലേ​ക്കു​ള്ള നാ​ൽ​പ്പ​ത് ശ​ത​മാ​നം ആ​ളു​ക​ളെ​യും അം​ഗ​ന​വാ​ടി ജീ​വ​ന​ക്കാ​രി​ൽ നി​ന്ന് ത​ന്നെ​യാ​ണ് തെ​രെ​ഞ്ഞെ​ട​ക്കു​ന്ന​ത്. പ​ത്താം ക്ലാ​സ് പാ​സാ​യ​വ​ർ​ക്കും പ​ത്ത് വ​ർ​ഷം അം​ഗ​ന​വാ​ടി​ക​ളി​ൽ ജോ​ലി ചെ​യ്ത​വ​ർ​ക്കും ഇ​തി​ൽ 25 ശ​ത​മാ​നം സം​വ​ര​ണ​മു​ണ്ട്. ബാ​ക്കി​യു​ള്ള പ​തി​നൊ​ന്ന് ശ​ത​മാ​ന​ത്തി​ലേ​യ്ക്കാ​ണ് ബി​രു​ദ​ധാ​രി​ക​ളെ പ​രി​ഗ​ണി​ക്കു​ക. ഇ​ത്ത​ര​ത്തി​ൽ സൂ​പ്പ​ർ​വൈ​സ​ർ സീ​റ്റു​ക​ളി​ലേ​ക്ക് നേ​രി​ട്ട് പ്ര​വേ​ശ​നം ല​ഭി​ക്കു​ന്ന​വ​ർ​ക്കും ബി​രു​ദ​ത്തി​ന് പു​റ​മേ പ​ത്ത് വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്തി പ​രി​ച​യം ആ​വ​ശ്യ​മാ​ണെ​ന്ന് സം​സ്ഥാ​ന സ​ർ​ക്കാ​രും പി​എ​സ്‌​സി​യും വാ​ദി​ച്ച​തി​നെ​തി​രെ​യാ​ണ് സു​പ്രീം​കോ​ട​തി​യി​ൽ ഹ​ർ​ജി സ​മ​ർ​പ്പി​ച്ച​ത്.

സൂ​പ്പ​ർ​വൈ​സ​ർ ത​സ്തി​ക​യി​ലേ​ക്ക് നേ​രി​ട്ട് പ്ര​വേ​ശ​നം ല​ഭി​ക്കു​ന്ന​തി​ന് ബി​രു​ദം മാ​ത്ര​മ​യി​രു​ന്നു സ​ർ​ക്കാ​ർ നി​ശ്ച​യി​ച്ചി​രു​ന്ന യോ​ഗ്യ​ത. 2013ലെ ​നി​യ​മ​ഭേ​ദ​ഗ​തി​ക്ക് ശേ​ഷം അം​ഗ​ന​വാ​ടി ജീ​വ​ന​ക്കാ​രി​ൽ നി​ന്നും സൂ​പ്പ​ർ​വൈ​സ​ർ ത​സ്തി​ക​യി​ലേ​ക്ക് നി​യ​മി​ത​രാ​വു​ന്ന​വ​ർ​ക്ക് പ്ര​വൃ​ത്തി പ​രി​ച​യം അ​നി​വാ​ര്യ​മ​ല്ലെ​ന്നും ഹ​ർ​ജി​ക്കാ​ർ​ക്ക് വേ​ണ്ടി ഹാ​ജ​രാ​യ ശ്രീ​റാം പ​റ​ക്കാ​ട്ടി​ൽ വാ​ദി​ച്ചു.

സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് വേ​ണ്ടി സ്റ്റാ​ൻ​ഡിം​ഗ് കോ​ണ്‍സ​ൽ ജി. ​പ്ര​കാ​ശും പി.​എ​സ്.​സി ക്ക് ​വേ​ണ്ടി വി​പി​ൻ നാ​യ​രും ഹാ​ജ​രാ​യി.

Related posts

സം​സ്ഥാ​ന​ത്ത് വാ​ക്സി​ൻ ഉ​ൽ​പ്പാ​ദ​ന കേ​ന്ദ്രം തു​ട​ങ്ങു​മെ​ന്ന് മ​ന്ത്രി​സ​ഭാ യോ​ഗം

Aswathi Kottiyoor

അടയ്ക്കാത്തോട് സെന്റ്.ജോസഫ്സ് ഹൈസ്ക്കൂളിൽ വിജയോത്സവം – 2022 സംഘടിപ്പിച്ചു.

Aswathi Kottiyoor

തെളിനീരൊഴുകും നവകേരളം: തെളിഞ്ഞൊഴുകുന്നത് 1249 തോടുകൾ

Aswathi Kottiyoor
WordPress Image Lightbox