24.2 C
Iritty, IN
July 4, 2024
  • Home
  • Kerala
  • ട്രെയിന്‍ സര്‍വീസുകള്‍ക്ക് നിയന്ത്രണം
Kerala

ട്രെയിന്‍ സര്‍വീസുകള്‍ക്ക് നിയന്ത്രണം

വള്ളത്തോൾ നഗർ– വടക്കാഞ്ചേരി സെക്ഷനിലെ യന്ത്രവൽകൃത ട്രാക്കിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ കോട്ടയം–- -നിലമ്പൂർ സ്‌പെഷൽ എക്‌സ്പ്രസ് ഉൾപ്പെടെയുള്ള സർവീസുകൾക്ക് വ്യാഴം ദക്ഷിണ റെയിൽവേ നിയന്ത്രണം ഏർപ്പെടുത്തി. നിലമ്പൂരിൽനിന്നുള്ള 06325 നമ്പർ നിലമ്പൂർ റോഡ്– -കോട്ടയം ഡെയ്‌ലി എക്‌സ്പ്രസ് സ്‌പെഷൽ നിലമ്പൂരിന് പകരം തൃശൂരിൽനിന്നാണ് സർവീസ് ആരംഭിക്കുക. നിലമ്പൂർ റോഡിനും തൃശൂരിനും ഇടയിൽ ട്രെയിൻ ഭാഗികമായി റദ്ദാക്കും.

കണ്ണൂരിൽനിന്ന് പുറപ്പെടുന്ന കണ്ണൂർ–-എറണാകുളം ജങ്ഷൻ പ്രതിദിന (ഇന്റർസിറ്റി) എക്‌സ്പ്രസ് സ്‌പെഷൽ ഷൊർണൂർ ജങ്ഷനിൽ അവസാനിക്കും. ഷൊർണൂർ ജങ്ഷനും എറണാകുളം ജങ്ഷനിലും ഇടയിൽ ട്രെയിൻ ഭാഗികമായി റദ്ദാക്കും. 27ന് തിരുനെൽവേലി ജങ്ഷനിൽനിന്ന് പുറപ്പെടുന്ന തിരുനെൽവേലി ജങ്ഷൻ–-പാലക്കാട് ജങ്ഷൻ പ്രതിദിന (പാലരുവി) എക്‌സ്പ്രസ് (06791) തൃശൂരിൽ ഷോർട്ട് ടെർമിനേറ്റ് ചെയ്യും. ഈ ട്രെയിൻ തൃശൂരിനും പാലക്കാടിനും ഇടയിൽ ഭാഗികമായി റദ്ദാക്കും. പാലക്കാട് ജങ്ഷൻ–- തിരുനെൽവേലി ജങ്ഷൻ പ്രതിദിന (പാലരുവി) എക്‌സ്പ്രസ് (06792) സ്‌പെഷൽ പാലക്കാടുനിന്ന് പുറപ്പെടും. 28ന് തൃശൂരിൽനിന്ന്‌ പിന്നീട് സർവീസ് ആരംഭിക്കും.

Related posts

ബേപ്പൂരിൽനിന്ന് ലക്ഷദ്വീപിലേക്കു പോയ ഉരു മുങ്ങി; ആറു ജീവനക്കാരെ രക്ഷപ്പെടുത്തി

MDMA, കഞ്ചാവ്, ചരസ്, ഹാഷിഷ് ഓയിൽ; ന്യൂ ഇയർ ആഘോഷത്തിനായി എത്തിച്ച 6.3 കോടിയുടെ ലഹരിവസ്തുക്കൾ പിടികൂടി.*

Aswathi Kottiyoor

ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ് വിടവാങ്ങി ; രാജ്യത്തിന്റെ നോവായി കൂനൂർ അപകടം.

Aswathi Kottiyoor
WordPress Image Lightbox