26.9 C
Iritty, IN
July 14, 2024
  • Home
  • Kerala
  • അ​യ്യാ​യി​രം കി​ലോ​മീ​റ്റ​ർ പ്ര​ഹ​ര​ശേ​ഷി; അ​ഗ്നി-5 പ​രീ​ക്ഷ​ണം വി​ജ​യ​ക​രം
Kerala

അ​യ്യാ​യി​രം കി​ലോ​മീ​റ്റ​ർ പ്ര​ഹ​ര​ശേ​ഷി; അ​ഗ്നി-5 പ​രീ​ക്ഷ​ണം വി​ജ​യ​ക​രം

ഇ​ന്ത്യ​യു​ടെ ദീ​ർ​ഘ​ദൂ​ര ബാ​ലി​സ്റ്റി​ക് മി​സൈ​ൽ അ​ഗ്നി-5 വി​ജ​യ​ക​ര​മാ​യി പ​രീ​ക്ഷി​ച്ചു. ബു​ധ​നാ​ഴ്ച വൈ​കി​ട്ട് 7.50ഓ​ടെ ഒ​ഡീ​ഷ​യി​ലെ എ.​പി.​ജെ. അ​ബ്ദു​ൽ ക​ലാം (വീ​ല​ർ ദ്വീ​പ്) ദ്വീ​പി​ലാ​യി​രു​ന്നു പ​രീ​ക്ഷ​ണം. മി​സൈ​ലി​ന് 5,000 കി​ലോ​മീ​റ്റ​ര്‍ പ​രി​ധി വ​രെ​യു​ള്ള ല​ക്ഷ്യ​ങ്ങ​ളെ കൃ​ത്യ​ത​യോ​ടെ ത​ക​ർ​ക്കാ​ന്‍ ക​ഴി​യും.

ഭൂ​ത​ല-​ഭൂ​ത​ല മി​സൈ​ലാ​യ അ​ഗ്നി-5​ന്‍റെ പ​രീ​ക്ഷ​ണം ചൈ​ന​യ്ക്കു​ള്ള ശ​ക്ത​മാ​യ സ​ന്ദേ​ശ​മാ​യാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്. മി​സൈ​ൽ പ​രീ​ക്ഷ​ണ വി​ജ​യ​ത്തോ​ടെ ഏ​ഷ്യ മു​ഴു​വ​ൻ ഇ​ന്ത്യ​യു​ടെ പ്ര​ഹ​ര​പ​രി​ധി​യി​ലാ​യി. ഖ​ര ഇ​ന്ധ​നം ഉ​പ​യോ​ഗി​ച്ച് മൂ​ന്ന് ഘ​ട്ട​ങ്ങ​ളി​ലാ​യി പൂ​ർ​ണ പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​കു​ന്ന ജ്വ​ല​ന​സം​വി​ധാ​ന​മാ​ണ് മി​സൈ​ലി​ന്‍റേ​ത്.

2012 ഏ​പ്രി​ൽ 19നാ​ണ് അ​ഗ്നി-5​ന്‍റെ ആ​ദ്യ പ​രീ​ക്ഷ​ണം ന​ട​ത്തി​യ​ത്. അ​ഗ്നി-5 മി​സൈ​ൽ ഡി​ഫ​ൻ​സ് റി​സ​ർ​ച് ആ​ൻ​ഡ് ഡെ​വ​ല​പ്മെ​ന്‍റ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ (ഡി​ആ​ർ​ഡി​ഒ) ആ​ണ് വി​ക​സി​പ്പി​ച്ച​ത്. 17 മീ​റ്റ​ര്‍ നീ​ള​മു​ള്ള മി​സൈ​ലി​ന് 50 ട​ണ്‍ ഭാ​ര​മു​ണ്ട്.

Related posts

ഇന്ന്‌ ലോക ജലദിനം ; ചൂടേറി; മഴയില്ല, കൃഷി ചുരുങ്ങുന്നു

Aswathi Kottiyoor

ഭിന്നശേഷിക്കാർക്ക് യുഡിഐഡി കാർഡ്: സംസ്ഥാനതല ഡ്രൈവ് നടത്തുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു

Aswathi Kottiyoor

സംസ്ഥാനത്ത് ലാബ് നെറ്റ്‌വർക്ക് സംവിധാനം: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor
WordPress Image Lightbox