21.6 C
Iritty, IN
November 22, 2024
  • Home
  • Kerala
  • നീറ്റ്‌ പിജി കൗൺസലിങ്‌ തൽക്കാലമില്ലെന്ന്‌ കേന്ദ്രം ; കേരളത്തിൽ എൻജിനിയറിങ്‌ പ്രവേശനത്തിനുള്ള സമയം നീട്ടി.
Kerala

നീറ്റ്‌ പിജി കൗൺസലിങ്‌ തൽക്കാലമില്ലെന്ന്‌ കേന്ദ്രം ; കേരളത്തിൽ എൻജിനിയറിങ്‌ പ്രവേശനത്തിനുള്ള സമയം നീട്ടി.

നീറ്റ്‌ -പിജി കൗൺസലിങ്‌ തൽക്കാലം തുടങ്ങില്ലെന്ന്‌ കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. നീറ്റ്‌ അഖിലേന്ത്യാ ക്വോട്ടയിൽ പിന്നാക്കവിഭാഗക്കാർക്കും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും (ഇഡബ്ല്യുഎസ്‌) സംവരണം ഏർപ്പെടുത്താനുള്ള തീരുമാനത്തിന്‌ എതിരായ ഹർജികൾ സുപ്രീംകോടതിയുടെ പരിഗണനയിലാണ്‌. ഈ ഹർജികളിൽ അന്തിമ ഉത്തരവുണ്ടാകുന്നതുവരെ കൗൺസലിങ്‌ തുടങ്ങില്ലെന്ന്‌ സർക്കാർ അറിയിച്ചു. കോടതി ഉത്തരവിനുമുമ്പ്‌ കൗൺസലിങ്‌ തുടങ്ങിയാൽ വിദ്യാർഥികൾക്ക്‌ ബുദ്ധിമുട്ടാകുമെന്ന്‌ ജസ്റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ്‌ അധ്യക്ഷനായ ബെഞ്ച്‌ പറഞ്ഞു.

തിങ്കളാഴ്‌ചയാണ്‌ കൗൺസലിങ്‌ തുടങ്ങേണ്ടിയിരുന്നത്‌. കൗൺസലിങ്‌ തുടങ്ങിയാൽ കോടതി ഉത്തരവിനുമുമ്പ്‌ നടപടി പൂർത്തിയാകുമെന്നും ഇത്‌ ഭാവിയിൽ വലിയ ആശയക്കുഴപ്പം ഉണ്ടാക്കുമെന്നും ഹർജിക്കാർക്കുവേണ്ടി മുതിർന്ന അഭിഭാഷകൻ അരവിന്ദ്‌ ദത്തർ വാദിച്ചു. ഈ സാഹചര്യത്തിലാണ്‌ കൗൺസലിങ്‌ തുടങ്ങില്ലെന്ന്‌ അഡീഷണൽ സോളിസിറ്റർ ജനറൽ കെ എൻ നടരാജ്‌ കോടതിക്ക്‌ ഉറപ്പുനൽകിയത്‌. 28ന്‌ കേസ്‌ വീണ്ടും പരിഗണിക്കും.

എൻജിനിയറിങ്‌ പ്രവേശനം നവം. 30 വരെ നീട്ടി
കേരളത്തിൽ എൻജിനിയറിങ്‌ പ്രവേശനത്തിനുള്ള സമയം നവംബർ 30ലേക്ക്‌ നീട്ടി സുപ്രീംകോടതി. കാലാവധി തിങ്കളാഴ്‌ച അവസാനിച്ചിരുന്നു. കോവിഡ്‌, പ്രളയ സാഹചര്യം ചൂണ്ടിക്കാണിച്ച്‌ സമയം നീട്ടണമെന്ന്‌ കേരളം ആവശ്യപ്പെട്ടിരുന്നു. എഐസിടിഇയുവും ആവശ്യം ഉന്നയിച്ചു. ഇത്‌ അംഗീകരിച്ചാണ്‌ ജസ്റ്റിസ്‌ എൽ നാഗേശ്വരറാവു അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്‌.

Related posts

നടനും തിരക്കഥാകൃത്തുമായ പി ബാലചന്ദ്രൻ അന്തരിച്ചു………

Aswathi Kottiyoor

സാമൂഹ്യ നീതിയുടെ രാഷ്ട്രീയമുയർത്തി* *വെൽഫെയർ പാർട്ടി ജില്ലാ സമ്മേളനം* *ഡിസംബർ 4ന് തളിപ്പറമ്പിൽ*

Aswathi Kottiyoor

രാ​ജ്യ​ത്തെ ഏ​റ്റ​വും സ​മ്പ​ന്ന​മാ​യ പാ​ര്‍​ട്ടി ബി​ജെ​പി; 4847 കോ​ടി രൂ​പ​യു​ടെ ആ​സ്തി!

Aswathi Kottiyoor
WordPress Image Lightbox