23.5 C
Iritty, IN
November 22, 2024
  • Home
  • Kerala
  • മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ൽ ജ​ല​നി​ര​പ്പ് 138 അ​ടി​യി​ലേ​ക്ക്
Kerala

മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ൽ ജ​ല​നി​ര​പ്പ് 138 അ​ടി​യി​ലേ​ക്ക്

മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് അ​ഞ്ച് അ​ടി​കൂ​ടി ഉ​യ​ർ​ന്നാ​ൽ കോ​ട​തി​യു​ടെ അ​നു​വ​ദ​നീ​യ​മാ​യ 142 അ​ടി​യി​ലേ​ക്ക് എ​ത്തും. ജ​ല​നി​ര​പ്പ് 137.5 അ​ടി പി​ന്നി​ട്ടു. സെ​ക്ക​ൻ​ഡി​ൽ 3380 ഘ​ന​യ​ടി വെ​ള്ളം അ​ണ​ക്കെ​ട്ടി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തു​ന്പോ​ൾ 2200 ഘ​ന​യ​ടി വെ​ള്ള​മാ​ണ് ത​മി​ഴ്നാ​ട്ടി​ലേ​ക്കൊ​ഴു​ക്കു​ന്ന​ത്.

ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം 136.9 അ​ടി​യാ​യി​രു​ന്നു ജ​ല​നി​ര​പ്പ്. തി​ങ്ക​ളാ​ഴ്ച പ​ക​ൽ അ​ണ​ക്കെ​ട്ട് പ്ര​ദേ​ശ​ത്ത് മ​ഴ​യി​ല്ലാ​യി​രു​ന്നെ​ങ്കി​ലും വൈ​കു​ന്നേ​ര​ത്തോ​ടെ മ​ഴ തു​ട​ങ്ങി. മ​ഴ ക​ന​ത്താ​ൽ ഇ​ന്നു പ​ക​ൽ ജ​ല​നി​ര​പ്പ് 138 അ​ടി പി​ന്നി​ട്ടേ​ക്കും.

മു​ല്ല​പ്പെ​രി​യാ​റി​ലെ ജ​ല​നി​ര​പ്പ് 136 അ​ടി പി​ന്നി​ട്ട​തോ​ടെ കേ​ര​ള​ത്തി​നു​ള്ള ആ​ദ്യ മു​ന്ന​റി​യി​പ്പ് ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​റി​ന് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു.

ജ​ല​നി​ര​പ്പ് 138 അ​ടി​യി​ലെ​ത്തു​ന്പോ​ൾ ര​ണ്ടാ​മ​ത്തെ മു​ന്ന​റി​യി​പ്പ് ന​ൽ​കും. 140 അ​ടി​യി​ലെ​ത്തു​ന്പോ​ൾ അ​ണ​ക്കെ​ട്ട് തു​റ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ആ​ദ്യ മു​ന്ന​റി​യി​പ്പ് ന​ൽ​കും.141-​ൽ ര​ണ്ടാ​മ​ത്തെ മു​ന്ന​റി​യി​പ്പും 142-ൽ ​അ​വ​സാ​ന​ത്തെ മു​ന്ന​റി​യി​പ്പും ന​ൽ​കി വെ​ള്ളം​തു​റ​ന്നു​വി​ടും.

കേ​ന്ദ്ര ജ​ല​ക​മ്മീ​ഷ​ൻ അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത​നു​സ​രി​ച്ച് ത​മി​ഴ്നാ​ടി​ന് മു​ല്ല​പ്പെ​രി​യാ​റി​ൽ 142 അ​ടി​വെ​ള്ളം സം​ഭ​രി​ക്കാ​നാ​കും.

Related posts

കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യക്ക് വധഭീഷണി; കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു

Aswathi Kottiyoor

കോ​വി​ഡ് ര​ണ്ടാം ത​രം​ഗം ഇ​നി​യും അ​വ​സാ​നി​ച്ചി​ട്ടി​ല്ല: കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം

Aswathi Kottiyoor

ഓണത്തിന്‌ അധികം അരി ആവശ്യപ്പെട്ട് കേരളം

Aswathi Kottiyoor
WordPress Image Lightbox