22.6 C
Iritty, IN
July 8, 2024
  • Home
  • Kerala
  • കേരളത്തില്‍ 72 ജീവപര്യന്തം തടവുകാര്‍ക്ക് കൂടി പരോളില്‍ തുടരാന്‍ അനുമതി നല്‍കി സുപ്രീം കോടതി
Kerala

കേരളത്തില്‍ 72 ജീവപര്യന്തം തടവുകാര്‍ക്ക് കൂടി പരോളില്‍ തുടരാന്‍ അനുമതി നല്‍കി സുപ്രീം കോടതി

കേരളത്തില്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന 72 പേര്‍ക്ക് കൂടി പരോളില്‍ തുടരാന്‍ അനുമതി നല്‍കി സുപ്രീം കോടതി. ജസ്റ്റിസുമാരായ എല്‍. നാഗേശ്വര്‍ റാവു, ബി. ആര്‍. ഗവായ് എന്നിവര്‍ അടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.

ജയിലുകളിലെ കോവിഡ് വ്യാപനം തടയുന്നതിന് നേരത്തെ പരോള്‍ ലഭിച്ചവരാണ് ഇവര്‍. എന്നാല്‍ കോവിഡ് വ്യാപനം കുറഞ്ഞതിനാല്‍ പരോള്‍ റദ്ദാക്കി ജയിലുകളിലേക്ക് മടങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഇത് ചോദ്യംചെയ്ത് തടവ്പുള്ളികള്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി ഉത്തരവ്.

കോവിഡ് വ്യാപനം നിലനില്‍ക്കുന്ന സംസ്ഥാനത്ത് ജയിലുകളില്‍ തടവ് പുള്ളികള്‍ക്കിടയില്‍ സാമൂഹിക അകലം ഉറപ്പാക്കാന്‍ കഴിയില്ലെന്ന് ഹര്‍ജിക്കാര്‍ക്കുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ വി. ചിദംബരേഷ് വാദിച്ചു. നേരത്തെയും ചില തടവ്പുള്ളികളുടെ പരോള്‍ കാലാവധി സുപ്രീംകോടതി നീട്ടി നല്‍കിയിരുന്നു.

Related posts

‌ഇ​ന്ത്യ​ക്കാ​ർ​ക്ക് 3000 യൂ​ത്ത് വി​സ ന​ൽ​കും; പ​ദ്ധ​തി​യു​മാ​യി ബ്രിട്ടൻ

Aswathi Kottiyoor

കേരളത്തിൽ ഇടിയോടുകൂടിയ മഴയ്ക്കും കാറ്റിനും സാധ്യത; 5 ദിവസം തുടരും

Aswathi Kottiyoor

നിയമസഭാ സമ്മേളനം തുടങ്ങി; പ്ലസ് വണ്‍ വിഷയത്തില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ്.

Aswathi Kottiyoor
WordPress Image Lightbox