24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ഡ്രൈവിംഗ് ലൈസൻസ് പിഴകൂടാതെ പുതുക്കാനുള്ള അവസാന തിയ്യതി ഒക്ടോബർ 31⭕
Kerala

ഡ്രൈവിംഗ് ലൈസൻസ് പിഴകൂടാതെ പുതുക്കാനുള്ള അവസാന തിയ്യതി ഒക്ടോബർ 31⭕

2020 ഫെബ്രുവരി 15 ന് ശേഷം കാലാവധി കഴിഞ്ഞതും വിവിധ കാരണങ്ങളാൽ പുതുക്കാൻ കഴിയാത്തതുമായ ഡ്രൈവിംഗ് ലൈസൻസുകൾ പിഴകൂടാതെ പുതുക്കുന്നതിനുള്ള അവസരം ഒക്ടോബർ 31 വരെ.

‘പരിവാഹൻ’ വഴി ഓൺലൈൻ ആയാണ് അപേക്ഷിക്കേണ്ടത്. 450 രൂപയാണ് ലൈസൻസ് പുതുക്കുന്നതിനുള്ള ഡിപ്പാർട്മെന്റ് ഫീസ്. പുതുക്കുന്നതിന് ഒറിജിനൽ ലൈസൻസ്, ഫോട്ടോ, ഒപ്പ്, നേത്രപരിശോധന സർട്ടിഫിക്കറ്റ്, 50 വയസ്സ് കഴിഞ്ഞവർക്കുള്ള വൈദ്യപരിശോധന സർട്ടിഫിക്കറ്റ് എന്നിവ അപ്‌ലോഡ് ചെയ്യേണ്ടതാണ്.

ലൈസൻസ് പുതുക്കുന്നതിന് നേരിട്ട് മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് ഓഫീസുകളിൽ പോകേണ്ടതില്ല. കേരളത്തിലെ എല്ലാ അക്ഷയ കേന്ദ്രങ്ങളിലും ‘പരിവാഹൻ’ സംബന്ധമായ സേവനങ്ങൾ ലഭ്യമാണ്.

Related posts

ഹയർസെക്കണ്ടറി അധ്യാപക പരിശീലനം ഡിസംബർ മുതൽ; സ്കൂൾ ഉച്ചഭക്ഷണത്തിൽ വിഷമുക്ത പച്ചക്കറി ഉൾപ്പെടുത്തും

Aswathi Kottiyoor

മീൻ കറി കഴിച്ചവർക്ക് വയറുവേദന, പച്ച മീൻ കഴിച്ച പൂച്ച ചത്തു: അന്വേഷിച്ച് കർശന നടപടിയെടുക്കാൻ മന്ത്രി വീണാ ജോർജ് നിർദേശം നൽകി

Aswathi Kottiyoor

കർണാടകയിൽ നിന്ന് എത്തിക്കുന്ന റാഗി ഒരു കിലോ പാക്കറ്റുകളാക്കി റേഷൻ കടകൾ വഴി വിതരണം ചെയ്യുമെന്ന് ഭക്ഷ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox