24.2 C
Iritty, IN
July 4, 2024
  • Home
  • Kerala
  • നാവികസേനയുടെ പഴയ യുദ്ധക്കപ്പൽ ഇനി ആലപ്പുഴ കടപ്പുറത്തുണ്ടാകും.
Kerala

നാവികസേനയുടെ പഴയ യുദ്ധക്കപ്പൽ ഇനി ആലപ്പുഴ കടപ്പുറത്തുണ്ടാകും.

അനിശ്ചിതത്വങ്ങൾക്കൊടുവിൽ പടക്കപ്പൽ പൈതൃക പദ്ധതിയുടെ ഭാഗമായി. നാവികസേനയുടെ പഴയ യുദ്ധക്കപ്പൽ (ഫാസ്റ്റ് അറ്റാക്ക് ക്രാഫ്റ്റ് (ഇൻഫാക്) ടി- 81) ശനിയാഴ്‌ച പകല്‍ ക്രെയിൻ ഉപയോഗിച്ച് ആലപ്പുഴ കടപ്പുറത്തെ പ്രത്യേക പ്ലാറ്റ്ഫോമിൽ സ്ഥാപിച്ചു. ആലപ്പുഴയുടെ പ്രൗഢി കാഴ്‍ചകള്‍ക്കൊപ്പം ഇനി പടക്കപ്പലും തലയുയര്‍ത്തി തീരത്തുണ്ടാകും. വിപുലമായ സുരക്ഷാ സന്നാഹങ്ങളോടെയായിരുന്നു നടപടികൾ.

എ എം ആരിഫ് എംപി, എംഎൽഎമാരായ എച്ച് സലാം, പി പി ചിത്തരഞ്ജൻ എന്നിവർ സ്ഥലത്തെത്തി ക്രമീകരണങ്ങൾ വിലയിരുത്തി. കപ്പൽ സ്ഥാപിക്കുന്നത് കാണാന്‍ വൻ ജനാവലിയും കടപ്പുറത്ത് എത്തി. പ്ലാറ്റ്ഫോമിൽ കപ്പല്‍ ഉറപ്പിച്ച നിമിഷം കൈയ്യടിച്ചും പടക്കം പൊട്ടിച്ചും ജനം ആര്‍ത്തുവിളിച്ചു.

തുറമുഖ വകുപ്പിലെയും മറ്റു വകുപ്പുകളിലെയും ഉദ്യോഗസ്ഥരും പൈതൃകപദ്ധതി പ്രതിനിധികളും സന്നിഹിതരായി. 60 ടൺ ഭാരമുള്ള കപ്പൽ എറണാകുളത്തുനിന്ന് ജല മാർ​ഗം തണ്ണീർമുക്കത്ത് എത്തിച്ച് പ്രത്യേക വാഹനത്തിൽ റോഡിലൂടെ ആലപ്പുഴയില്‍ എത്തിക്കുകയായിരുന്നു. സെപ്‍തംബർ 25നാണ് തണ്ണീർമുക്കത്തുനിന്ന് പുറപ്പെട്ടത്.

Related posts

*സ്വർണം പവന് 600 രൂപ കുറഞ്ഞു.*

Aswathi Kottiyoor

നെല്ല് സംഭരണം ഊർജിതമാക്കി: മന്ത്രി ജി.ആർ അനിൽ

Aswathi Kottiyoor

ട്രാൻസ്ജെൻഡർ കമ്മ്യൂണിറ്റിക്ക് പ്രത്യേക ആരോഗ്യ പാക്കേജുകൾ പ്രഖ്യാപിച്ചു

Aswathi Kottiyoor
WordPress Image Lightbox