24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • തി​ങ്ക​ളാ​ഴ്ച മു​ത​ൽ കാ​മ്പ​സ് ഉ​ണ​രു​ന്നു; കോ​ള​ജു​ക​ൾ പൂ​ർ​ണ​മാ​യും തു​റ​ക്കു​ന്നു
Kerala

തി​ങ്ക​ളാ​ഴ്ച മു​ത​ൽ കാ​മ്പ​സ് ഉ​ണ​രു​ന്നു; കോ​ള​ജു​ക​ൾ പൂ​ർ​ണ​മാ​യും തു​റ​ക്കു​ന്നു

ഒ​ന്ന​ര വ​ർ​ഷ​ത്തെ അ​ട​ച്ചി​ട​ലി​ന് ശേ​ഷം സം​സ്ഥാ​ന​ത്തെ കോ​ള​ജു​ക​ൾ തി​ങ്ക​ളാ​ഴ്ച പൂ​ർ​ണ​മാ​യും തു​റ​ക്കു​ന്നു. ഒ​ന്ന്, ര​ണ്ട് വ​ർ​ഷ ഡി​ഗ്രി ക്ലാ​സു​ക​ൾ, പി​ജി ഒ​ന്നാം വ​ർ​ഷ ക്ലാ​സ് എ​ന്നി​വ​യാ​ണ് തു​ട​ങ്ങു​ക. 18 ന് ​ആ​രം​ഭി​ക്കേ​ണ്ടി​യി​രു​ന്ന ക്ലാ​സു​ക​ൾ മ​ഴ​ക്കെ​ടു​തി​യെ തു​ട​ർ​ന്ന് നീ​ട്ടി വ​യ്ക്കു​ക​യാ​യി​രു​ന്നു.

ഡി​ഗ്രി, പി​ജി അ​വ​സാ​ന​വ​ർ​ഷ ക്ലാ​സു​ക​ൾ നേ​ര​ത്തെ ആ​രം​ഭി​ച്ചി​രു​ന്നു. ക​ർ​ശ​ന കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യാ​ണ് കോ​ള​ജ് തു​റ​ക്ക​ൽ. ഓ​ൺ​ലൈ​ൻ – ഓ​ഫ്‍​ലൈ​ൻ ക്ലാ​സു​ക​ൾ ഒ​രു​മി​ച്ചാ​ണ് മു​ന്നോ​ട്ടു പോ​വു​ക. കോ​ള​ജു​ക​ളി​ൽ തു​ട​ക്ക​ത്തി​ൽ അ​റ്റ​ൻ​ഡ​ൻ​സ് നി​ർ​ബ​ന്ധ​മാ​ക്കി​ല്ലെ​ന്ന് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി ആ​ർ. ബി​ന്ദു നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്നു.

ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ൾ

◘മാ​സ്ക്, ശാ​രീ​രി​ക അ​ക​ലം, സാ​നി​റ്റൈ​സ​ർ അ​ട​ക്കം കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ നി​ർ​ബ​ന്ധം
◘രോ​ഗ ല​ക്ഷ​ണ​ങ്ങ​ളു​ള്ള​വ​ർ കോ​ള​ജി​ൽ പോ​ക​രു​ത്
◘ആ​ർ​ക്കെ​ങ്കി​ലും കോ​വി​ഡ് ബാ​ധി​ച്ചാ​ൽ സ​മ്പ​ർ​ക്ക​ത്തി​ലു​ള്ള​വ​ർ​ക്ക് ക്വാ​റ​ന്‍റൈ​ൻ
◘കോ​വി​ഡ് സ​മ്പ​ര്‍​ക്ക പ​ട്ടി​ക​യി​ലു​ള്ള​വ​ര്‍ ക്വാ​റ​ന്‍റൈ​ൻ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണം
◘ഹോ​സ്റ്റ​ലു​ക​ളി​ൽ ബ​യോ​ബ​ബി​ൾ സം​വി​ധാ​നം ക​ർ​ശ​നം
◘പേ​ന, പെ​ന്‍​സി​ല്‍, പു​സ്ത​ക​ങ്ങ​ള്‍, കു​ടി​വെ​ള്ളം, ഭ​ക്ഷ​ണ പ​ദാ​ർ​ഥ​ങ്ങ​ള്‍ എ​ന്നി​വ പ​ര​സ്പ​രം കൈ​മാ​റാ​ന്‍ പാ​ടി​ല്ല
◘കൂ​ട്ടം​കൂ​ടു​ന്ന​തി​നും ഒ​ന്നി​ച്ചി​രു​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​നും വി​ല​ക്ക്
◘സം​ശ​യ​ങ്ങ​ൾ​ക്ക് ദി​ശ​യി​ൽ ബ​ന്ധ​പ്പെ​ടാം – 104, 1056, 0471 2552056

Related posts

ഭാരത് ജോഡോ യാത്ര ജമ്മു കശ്മീരിൽ; കശ്മീർ ജനതയ്ക്ക് നന്ദി പറഞ്ഞ് രാഹുൽ ഗാന്ധി

Aswathi Kottiyoor

ബോ​ർ​ഡു​ക​ളി​ലെ നി​യ​മ​നം; ക​ണ്ണൂ​ർ വി​സി​യു​ടെ ശി​പാ​ർ​ശ തി​രി​ച്ച​യച്ച് ഗ​വ​ർ​ണ​ർ

Aswathi Kottiyoor

ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് ഇടിമിന്നലോട് കൂടിയ മഴ; മുന്നറിയിപ്പ്

WordPress Image Lightbox