• Home
  • Kerala
  • ഇന്ത്യയിൽ അഞ്ഞൂറിൽ ഒരാൾക്ക്,​ സെറിബ്രൽ പ്ലാസി എന്ന രോഗാവസ്ഥയ്ക്ക് പിന്നിലെ കാരണങ്ങൾ.
Kerala

ഇന്ത്യയിൽ അഞ്ഞൂറിൽ ഒരാൾക്ക്,​ സെറിബ്രൽ പ്ലാസി എന്ന രോഗാവസ്ഥയ്ക്ക് പിന്നിലെ കാരണങ്ങൾ.

17 ദശലക്ഷത്തിലധികം ആളുകളെ ബാധിച്ചിരിക്കുന്ന രോഗാവസ്ഥയാണ് സെറിബ്രൽ പാൾസി അഥവാ മസ്തിഷ്ക തളർവാതം. ഇന്ത്യയിൽ 500ൽ ഒരാൾക്ക്‌ എന്ന നിരക്കിൽ രോഗാവസ്ഥ കാണപ്പെടുന്നു.

ഗർഭാവസ്ഥയിൽ അമ്മയ്ക്കുണ്ടാകുന്ന അണുബാധകൾ, വൈറസ്‌ രോഗങ്ങൾ, അമിത രക്തസമ്മർദ്ദം, പ്രമേഹം, കുട്ടിയുടെ മാസം തികയാതെയുള്ള പ്രസവം, കുഞ്ഞിന്റെ അമിത ഭാരക്കുറവ്‌, രക്തത്തിലെ ഗ്ലൂക്കോസിന്റെ ക്രമരഹിതമായ വ്യതിയാനങ്ങൾ, ജനന സമയത്ത്‌ കുട്ടി കരയാൻ വൈകുന്നത്‌ മൂലം തലച്ചോറിലേക്കുള്ള രക്തപ്രവാഹം തടസപ്പെടൽ, ജനന സമയത്തുണ്ടാകുന്ന ശ്വാസ തടസങ്ങൾ, കുട്ടികൾക്കുണ്ടാകുന്ന തലയിലെ മുറിവും രക്തസ്രാവവും, അപസ്മാരം തുടങ്ങിയവ ഈ രോഗാവസ്ഥയ്ക്ക് കാരണമായേക്കാം.

മുലപ്പാൽ വലിച്ച്‌ കുടിക്കുന്നതിന് പ്രയാസം അനുഭവപ്പെടുക, കുട്ടിയുടെ നിറുത്താതെയുള്ള കരച്ചിൽ, ശരീരത്തിന്റെ ബലക്കുറവ്‌, കഴുത്ത്‌ ഉറയ്ക്കാതിരിക്കുക, ശബ്ദം കേൾക്കുമ്പോൾ ശ്രദ്ധിക്കാതിരിക്കുക തുടങ്ങിയവ പ്രധാന ലക്ഷണങ്ങളാണ്.

Related posts

ക​ടം​ക​യ​റി കേ​ര​ളം!; സം​​​​സ്ഥാ​​​​ന​​​​ത്തി​​​​ന്‍റെ പൊ​​​​തു​​​​ക​​​​ടം 3.31 ല​​​​ക്ഷം കോ​​​​ടി

Aswathi Kottiyoor

കേരള ഹൈക്കോടതിയിൽ മൂന്ന് സ്ഥിരം ജഡ്ജിമാർകൂടി

Aswathi Kottiyoor

യാത്രക്കാരെ സുരക്ഷിതമായി വരവേൽക്കാൻ ആരോഗ്യ വകുപ്പ് സജ്ജം: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor
WordPress Image Lightbox