21.6 C
Iritty, IN
November 21, 2024
  • Home
  • Kerala
  • കോ​വി​ഡ് ധ​ന​സ​ഹാ​യം; വി​ല്ലേ​ജ് ഓ​ഫീ​സി​ൽ അ​പേ​ക്ഷി​ക്കാം
Kerala

കോ​വി​ഡ് ധ​ന​സ​ഹാ​യം; വി​ല്ലേ​ജ് ഓ​ഫീ​സി​ൽ അ​പേ​ക്ഷി​ക്കാം

കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച​യാ​ളു​ടെ കു​ടും​ബ​ങ്ങ​ൾ​ക്കു​ള്ള ധ​ന​സ​ഹാ​യം ല​ഭി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു റ​വ​ന്യു വ​കു​പ്പ് ഉ​ത്ത​ര​വി​റ​ക്കി. ബി​പി​എ​ൽ കു​ടും​ബ​ങ്ങ​ൾ​ക്കു മൂ​ന്നു​വ​ർ​ഷ​ത്തേ​ക്കു പ്ര​തി​മാ​സം 5,000 രൂ​പ വീ​തമാണ് ധ​ന​സ​ഹാ​യം.

ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വെ​ള്ള​പേ​പ്പ​റി​ൽ ത​യാ​റാ​ക്കി​യ അ​പേ​ക്ഷ ആ​ശ്രി​ത​ർ​ക്ക് അ​ത​ത് വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളി​ൽ സ​മ​ർ​പ്പി​ക്കാം. അ​പേ​ക്ഷ ഓ​ണ്‍​ലൈ​നാ​യി അപ്‌ലോ​ഡ് ചെ​യ്യു​ന്ന​തി​നു​ള്ള സൗ​ക​ര്യം റ​വ​ന്യൂ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ത​യാ​റാ​ക്കി വ​രു​ന്നു. പോ​ർ​ട്ട​ൽ സ​ജ്ജ​മാ​കു​ന്ന​തോ​ടെ ബി​പി​എ​ൽ ആ​ണെ​ന്ന് തെ​ളി​യി​ക്കു​ന്ന​തി​ന് റേ​ഷ​ൻ കാ​ർ​ഡ് അ​ട​ക്ക​മു​ള്ള രേ​ഖ​ക​ളും ഓ​ണ്‍​ലൈ​നാ​യി സ​മ​ർ​പ്പി​ക്കാ​നാ​കും.

ബി​പി​എ​ൽ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ടു​ന്ന കു​ടും​ബ​ത്തി​ലെ വ​രു​മാ​ന​ദാ​യ​ക​നോ, ദാ​യി​ക​യോ ആ​യ വ്യ​ക്തി മ​രി​ച്ചാ​ലാ​ണ് സ​ഹാ​യം ല​ഭി​ക്കു​ക. ഏ​തെ​ങ്കി​ലും പെ​ൻ​ഷ​നു​ക​ൾ ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​വ​ർ​ക്കും സ​ഹാ​യ​ത്തി​ന് അ​ർ​ഹ​ത​യു​ണ്ടാ​കും. മ​രി​ച്ച​യാ​ളു​ടെ വ​രു​മാ​നം ഒ​ഴി​വാ​ക്കി​യാ​കും ബി​പി​എ​ൽ വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള വ​രു​മാ​ന പ​രി​ധി നി​ശ്ച​യി​ക്കു​ക.

ആ​ശ്രി​ത​രു​ടെ കു​ടും​ബ​ത്തി​ൽ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രോ ആ​ദാ​യ നി​കു​തി ന​ൽ​കു​ന്ന​വ​രോ ഇ​ല്ലെ​ന്ന് വി​ല്ലേ​ജ് ഓ​ഫീ​സ​ർ​മാ​ർ ഉ​റ​പ്പു​വ​രു​ത്തി​യ ശേ​ഷ​മാ​കും ബി​പി​എ​ൽ ഗു​ണ​ഭോ​ക്താ​ക്ക​ളെ നി​ശ്ച​യി​ക്കു​ക. സം​സ്ഥാ​ന​ത്തി​ന​ക​ത്തോ പു​റ​ത്തോ രാ​ജ്യ​ത്തി​നു പു​റ​ത്തോ മ​രി​ച്ച​താ​ണെ​ങ്കി​ലും കു​ടും​ബം സം​സ്ഥാ​ന​ത്തി​ന​ക​ത്തു സ്ഥി​ര​താ​മ​സ​മാ​ക്കി​യി​ട്ടു​ണ്ടെ ങ്കി​ൽ ആ​നു​കൂ​ല്യം ന​ൽ​കും.

അ​പേ​ക്ഷ തീ​ർ​പ്പാ​ക്കു​ന്ന​തി​ന് അ​പേ​ക്ഷ​ക​രെ ഓ​ഫീ​സി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്ത​രു​തെ​ന്ന് നി​ർ​ദ്ദേ​ശി​ച്ചി​ട്ടു​ണ്ട്. അ​പേ​ക്ഷ ല​ഭി​ച്ച് ഒ​രു​മാ​സ​ത്തി​ന​കം തീ​രു​മാ​നം എ​ടു​ക്ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ൽ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.
അ​തേ​സ​മ​യം, കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച ബി​പി​എ​ൽ കു​ടും​ബ​ങ്ങ​ളി​ൽ​പ്പെ​ട്ട​വ​രു​ടെ ആ​ശ്രി​ത​ർ​ക്കു പ്ര​ഖ്യാ​പി​ച്ച ധ​ന​സ​ഹാ​യ​ത്തി​ന് വ​നി​താ​ശി​ശു​വി​ക​സ​ന വ​കു​പ്പി​ന്‍റെ കോ​വി​ഡ് സ​ഹാ​യം ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന കു​ടും​ബ​ങ്ങ​ളെ ഒ​ഴി​വാ​ക്കും.

Related posts

സംസ്ഥാനത്ത് ഈ നാലാഴ്ച അതീവ ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

Aswathi Kottiyoor

രാജ്യസഭാ സീറ്റുകളിലേക്ക് വോട്ടെടുപ്പ് പുരോഗമിക്കുന്നു

Aswathi Kottiyoor

കുറഞ്ഞ സമയത്തിനുള്ളിൽ വാക്സിനേഷൻ പൂർത്തിയാക്കുകയാണ് ലക്ഷ്യം’ ; ആരോഗ്യമന്ത്രി വീണാ ജോർജ് ………..

Aswathi Kottiyoor
WordPress Image Lightbox