22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • സിബിഐക്ക്‌ അനുമതി : സംസ്ഥാനങ്ങൾക്ക്‌ പൂർണ അധികാരമില്ല : കേന്ദ്രം
Kerala

സിബിഐക്ക്‌ അനുമതി : സംസ്ഥാനങ്ങൾക്ക്‌ പൂർണ അധികാരമില്ല : കേന്ദ്രം

സിബിഐ അന്വേഷണത്തിനുള്ള അനുമതി പിൻവലിക്കാൻ സംസ്ഥാനങ്ങൾക്ക്‌ പൂർണ അധികാരമില്ലെന്ന്‌ കേന്ദ്രസർക്കാർ. ഡൽഹി പൊലീസ്‌ സ്‌പെഷ്യൽ എസ്‌റ്റാബ്ലിഷ്‌മെന്റ്‌ ആക്ട്‌ (ഡിഎസ്‌പിഇ) ആറാം വകുപ്പിന്‌ വിരുദ്ധമായി സിബിഐക്ക് അന്വേഷണഅനുമതി പിൻവലിക്കാൻ സംസ്ഥാനങ്ങൾക്കാകില്ലെന്ന്‌ കേന്ദ്രം സുപ്രീംകോടതിയിൽ വാദിച്ചു.

നേരത്തേ നൽകിയ അന്വേഷണാനുമതി പിൻവലിക്കാനോ ഒരു കേസിലും നൽകാതിരിക്കാനോ സംസ്ഥാനങ്ങൾക്ക്‌ അധികാരമില്ല. ഓരോ കേസിന്റെയും സ്വഭാവം പരിശോധിച്ചശേഷം അനുമതി നൽകുന്നതിൽ സംസ്ഥാനങ്ങൾക്ക്‌ തീരുമാനമെടുക്കാം. നൽകുന്നില്ലെങ്കിൽ കൃത്യമായ കാരണം ഉന്നയിക്കണമെന്നും കേന്ദ്രം സത്യവാങ്ങ്‌മൂലത്തിൽ പറഞ്ഞു.

ബംഗാളിൽ തെരഞ്ഞെടുപ്പിനെ തുടർന്നുണ്ടായ അക്രമങ്ങളെക്കുറിച്ചുള്ള സിബിഐ അന്വേഷണത്തിനെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ ഫയൽ ചെയ്ത സ്യൂട്ടിലാണ്‌ കേന്ദ്രംനിലപാടറിയിച്ചത്. കേന്ദ്രസർക്കാർ നിലപാട്‌ പരിശോധിച്ചശേഷം വാദംകേൾക്കൽ തുടരാമെന്ന്‌ ജസ്‌റ്റിസ്‌ എൽ നാഗേശ്വരറാവു അധ്യക്ഷനായ ബെഞ്ച്‌ അറിയിച്ചു.

Related posts

ആസിഡ്‌ മഴ” വാർത്ത കള്ളം; കൊച്ചിയിൽ ‘അമ്ല മഴ’ ഉണ്ടായില്ലെന്ന് കുസാറ്റ്‌ പഠനം

Aswathi Kottiyoor

സ്കൂൾ തുറക്കാൻ ഒരുക്കം; കോവിഡ് കുറഞ്ഞാൽ അടുത്തമാസം ഭാഗികമായി തുറന്നേക്കും.

Aswathi Kottiyoor

നോര്‍ക്ക റൂട്ട്‌സില്‍ ഭരണഭാഷാവാരാഘോഷങ്ങള്‍ക്ക് സമാപനം

Aswathi Kottiyoor
WordPress Image Lightbox