26.8 C
Iritty, IN
July 5, 2024
  • Home
  • Kelakam
  • കേളകം പോലീസ് സ്റ്റേഷനും കൊട്ടിയൂർ ഐ.ജെ.എം ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ്സ് യൂണിറ്റും സംയുക്തമായി പോലീസ് സ്മൃതി ദിനം ആചരിച്ചു.
Kelakam

കേളകം പോലീസ് സ്റ്റേഷനും കൊട്ടിയൂർ ഐ.ജെ.എം ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ്സ് യൂണിറ്റും സംയുക്തമായി പോലീസ് സ്മൃതി ദിനം ആചരിച്ചു.

ഔദ്യോഗിക കർത്തവ്യ നിർവഹണത്തിനിടയിൽ ജീവത്യാഗം ചെയ്ത പോലീസ് ഉദ്യോഗസ്ഥരെ അനുസ്മരിക്കുന്നതിനായി ഒക്ടോബർ 21 ന് ആചരിക്കുന്ന പോലീസ് സ്മൃതി ദിനത്തോട് അനുബന്ധിച്ച് കൊട്ടിയൂർ ഐ.ജെ.എം ഹയർ സെക്കണ്ടറി സ്കൂളിലെ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ്സിൻ്റേയും കേളകം പോലീസ് സ്റ്റേഷൻ്റേയും നേതൃത്വത്തിൽ കേളകം വില്ലേജ് ഓഫീസ് പരിസരത്ത് നിന്നും കേളകം പോലീസ് സ്റ്റേഷനിലേക്ക് കൂട്ടയോട്ടം സംഘടിപ്പിച്ചു.പോലീസ് സ്റ്റേഷൻ വളപ്പിൽ സ്മാരക സ്തൂപത്തിൽ പോലീസ് ഉദ്യോഗസ്ഥരും എസ്.പി.സി ക്യാഡറ്റുകളും പുഷ്പാർച്ചന നടത്തുകയും അഭിവാദ്യം അർപ്പിക്കുകയും ചെയ്തു. സർക്കിൾ ഇൻസ്പെക്ടർ സതീശൻ പി., സബ് ഇൻസ്പെക്ടർ ജാൻസി മാത്യു, കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ സുനീഷ്.പി.ജോസ്, റ്റിജി പി.ആൻ്റണി, സീനിയർ കേഡറ്റ് ആൽഫിൻ ജെയിംസ് തുടങ്ങിയവർ സംസാരിച്ചു.

Related posts

ജില്ലാ അമച്വർ മീറ്റിൽ 800 മീറ്റർ ഓട്ടത്തിൽ ഒന്നാം സ്ഥാനം ദിൽന എലിസബത്തിന്

Aswathi Kottiyoor

ശില്‍പശാലയും അനുമോദനവും നടത്തി

Aswathi Kottiyoor

കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് കൂടുംബശ്രീ CDS ന്റെ നേതൃത്വത്തിൽ “എന്റെ തൊഴിൽ എന്റെ അഭിമാനം ” സർവ്വേയുടെ ഭാഗമായി എന്യൂമറേറ്റർ മാർക്കുള്ള ദ്വിദിന പരിശീലന പരിപാടിയുടെ പഞ്ചായത്ത്തല ഉദ്ഘാടനം നടത്തി.

WordPress Image Lightbox