24.2 C
Iritty, IN
July 8, 2024
  • Home
  • Kelakam
  • *കനത്ത മഴ; പ്രതിസന്ധിയിലായി റബർ കാർഷിക മേഖല*
Kelakam

*കനത്ത മഴ; പ്രതിസന്ധിയിലായി റബർ കാർഷിക മേഖല*

കേളകം: കർഷകർ കടുത്ത പ്രതിസന്ധി നേരിടുന്ന ഈ കാലത്ത് റബറിനെ മാത്രം ആശ്രയിച്ചു കഴിയുന്ന മലയോര മേഖലയിൽ കർഷകർ കനത്ത വിള നഷ്ടത്തിലും സാമ്പത്തിക ബുദ്ധിമുട്ടിലും ആണ്. രാത്രിയും രാവിലെയും മഴ കനത്തതോടെ പാൽ ശേഖരിക്കാൻ കഴിയുന്നില്ല. വർഷങ്ങൾക്ക് ശേഷം ഷീറ്റിന്റെ വിപണി വില 170 രൂപയോളം എത്തിയ സാഹചര്യത്തിലാണ് കനത്ത നഷ്ടം സംഭവിച്ചത്. റെയിൻ ഗാർഡിന്റെ സംരക്ഷണം കൃത്യമായി കനത്ത മഴയിൽ ലഭിക്കുന്നില്ല. ടാപ്പിംഗ് നടക്കാത്തതിനാൽ തോട്ടത്തിൽ പുല്ല് വളർന്ന് വന്യജീവി ശല്യവും രൂക്ഷമാണെന്നും ഇനി ടാപ്പിംഗ് തുടരണമെങ്കിൽ വൻ തുക ചിലവഴിച്ച് പുല്ലു വെട്ട് നടത്താൻ പോലും സാധ്യമല്ലന്നും ഈ സ്ഥിതി തുടർന്നാൽ ടാപ്പിംഗ് പൂർണ്ണമായും ഉപേക്ഷിക്കേണ്ടിവരുമെന്ന് തൊഴിലാളികൾ പറയുന്നു. ശേഖരിച്ച ഷീറ്റും മറ്റും മതിയായ വെയിലില്ലാത്തതിനാൽ പൂപ്പൽ കേറി നാശത്തിലായതിനാൽ നഷ്ടം മൂലം ആത്മഹത്യയുടെ വക്കിൽലാണ് കർഷകർ

Related posts

വിദ്യാമിത്രം സമ്പാദ്യ പദ്ധതിക്ക് തുടക്കമായി

Aswathi Kottiyoor

വെണ്ടക്കുംചാലിൽ കിണറ്റിനുള്ളിൽ തിരയിളക്കം

Aswathi Kottiyoor

യുദ്ധവിരുദ്ധ റാലിയും ഫ്ളാഷ് മോണും ബിച്ചു തിരുമല, ലതാ മങ്കേഷ്ക്കർ അനുസ്മരണ ഗാനസദസ്സും സംഘടിപ്പിച്ചു.

Aswathi Kottiyoor
WordPress Image Lightbox