• Home
  • Kerala
  • അതിദാരിദ്ര്യ നിർമ്മാർജ്ജനം; എന്യുമറേറ്റർമാരാവാൻ സന്നദ്ധപ്രവർത്തകർ മുന്നോട്ടുവരണം: മന്ത്രി
Kerala

അതിദാരിദ്ര്യ നിർമ്മാർജ്ജനം; എന്യുമറേറ്റർമാരാവാൻ സന്നദ്ധപ്രവർത്തകർ മുന്നോട്ടുവരണം: മന്ത്രി

സംസ്ഥാനത്ത് അതിദാരിദ്ര്യാവസ്ഥയിലുള്ള വ്യക്തികളുടെയും കുടുംബങ്ങളുടെയും പട്ടിക തയ്യാറാക്കുവാൻ നടത്തുന്ന വിവരശേഖരണ പ്രവർത്തനങ്ങൾക്കായി എന്യുമറേറ്റർമാരായി സന്നദ്ധപ്രവർത്തകർ മുന്നോട്ടുവരണമെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അഭ്യർത്ഥിച്ചു. ഗ്രാമപഞ്ചായത്ത്/ മുനിസിപ്പാലിറ്റി/ കോർപ്പറേഷൻ എന്നീ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ വാർഡുതലത്തിൽ എന്യുമറേറ്ററായി പ്രവർത്തിക്കാനാണ് സന്നദ്ധ പ്രവർത്തകർക്ക് അവസരം ലഭിക്കുക. എം എസ് ഡബ്ള്യു, ഹ്യുമാനിറ്റീസ് മുതലായ സാമൂഹിക വിഷയങ്ങൾ പഠിക്കുന്ന വിദ്യാർത്ഥികൾക്കും മറ്റ് വിഷയങ്ങളിൽ ബിരുദ പഠനം നടത്തുന്നവർക്കും എൻ എസ് എസ് വോളണ്ടിയർമാർക്കും യുവജനങ്ങൾക്കും തങ്ങളുടെ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രദേശത്ത് സന്നദ്ധ സേവനം നടത്താം.
എന്യുമറേറ്റർമാർക്ക് സംസ്ഥാന തലത്തിൽ സർട്ടിഫിക്കറ്റ് നൽകുമെന്ന് മന്ത്രി പറഞ്ഞു. സർക്കാരിന്റെ അതിദാരിദ്ര്യ നിർമ്മാർജ്ജന പ്രവർത്തനത്തിൽ പങ്കാളികളാകാൻ എല്ലാ സന്നദ്ധപ്രവർത്തകരോടും മന്ത്രി അഭ്യർത്ഥിച്ചു.

Related posts

നേത്ര രോഗങ്ങള്‍ക്കെതിരെ ജാഗ്രത വേണമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്.

Aswathi Kottiyoor

എംബിബിഎസ്‌ : പാസാകാൻ ഒരു വിഷയത്തിന്‌ 
50 ശതമാനം മാർക്ക്‌ ; ഭേദഗതിയുമായി ദേശീയ മെഡിക്കൽ കമീഷൻ

Aswathi Kottiyoor

സാമൂഹിക ശാക്തീകരണത്തിലൂടെ കേരളം സ്ത്രീ മുന്നേറ്റത്തിൽ മാതൃകയായി: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor
WordPress Image Lightbox