23.5 C
Iritty, IN
November 22, 2024
  • Home
  • Kerala
  • കേ​ര​ള​ത്തി​ൽ ആ​ദ്യ ഡോ​സ് വാ​ക്സി​നേ​ഷ​ൻ 94.08 ശ​ത​മാ​നം
Kerala

കേ​ര​ള​ത്തി​ൽ ആ​ദ്യ ഡോ​സ് വാ​ക്സി​നേ​ഷ​ൻ 94.08 ശ​ത​മാ​നം

സം​സ്ഥാ​ന​ത്ത് വാ​ക്‌​സി​നേ​ഷ​ന്‍ എ​ടു​ക്കേ​ണ്ട ജ​ന​സം​ഖ്യ​യു​ടെ 94.08 ശ​ത​മാ​നം പേ​ര്‍​ക്ക് ഒ​രു ഡോ​സ് വാ​ക്‌​സി​നും (2,51,26,813), 46.50 ശ​ത​മാ​നം പേ​ര്‍​ക്ക് ര​ണ്ട് ഡോ​സ് വാ​ക്‌​സി​നും (1,24,18,684) ന​ല്‍​കി. ഇ​ന്ത്യ​യി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ വാ​ക്‌​സി​നേ​ഷ​ന്‍/ ദ​ശ​ല​ക്ഷം ഉ​ള്ള സം​സ്ഥാ​നം കേ​ര​ള​മാ​ണ് (10,51,711).

ഇ​ന്ന​ത്തെ റി​പ്പോ​ര്‍​ട്ട് പ്ര​കാ​രം, 11,150 പു​തി​യ രോ​ഗി​ക​ളി​ല്‍ 9456 പേ​ര്‍ വാ​ക്‌​സി​നേ​ഷ​ന് അ​ര്‍​ഹ​രാ​യി​രു​ന്നു. ഇ​വ​രി​ല്‍ 2842 പേ​ര്‍ ഒ​രു ഡോ​സ് വാ​ക്‌​സി​നും 3669 പേ​ര്‍ ര​ണ്ടു ഡോ​സ് വാ​ക്‌​സി​നും എ​ടു​ത്തി​രു​ന്നു. എ​ന്നാ​ല്‍ 2945 പേ​ര്‍​ക്ക് വാ​ക്‌​സി​ന്‍ ല​ഭി​ച്ച​താ​യി റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടി​ല്ല.

ഒ​ക്‌​ടോ​ബ​ര്‍ 13 മു​ത​ല്‍ 19 വ​രെ​യു​ള്ള കാ​ല​യ​ള​വി​ല്‍, ശ​രാ​ശ​രി 93,338 കേ​സു​ക​ള്‍ ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്ന​തി​ല്‍ ര​ണ്ട് ശ​ത​മാ​നം പേ​ര്‍​ക്ക് മാ​ത്ര​മാ​ണ് ഓ​ക്‌​സി​ജ​ന്‍ കി​ട​ക്ക​ക​ളും 1.5 ശ​ത​മാ​നം പേ​ര്‍​ക്ക് മാ​ത്ര​മാ​ണ് ഐ​സി​യു​വും ആ​വ​ശ്യ​മാ​യി വ​ന്ന​ത്. ഈ ​കാ​ല​യ​ള​വി​ൽ, ക​ഴി​ഞ്ഞ ആ​ഴ്ച​യു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന പു​തി​യ കേ​സു​ക​ളി​ല്‍ ഏ​ക​ദേ​ശം 11,807 കു​റ​വ് ഉ​ണ്ടാ​യി.

പു​തി​യ കേ​സു​ക​ളു​ടെ വ​ള​ര്‍​ച്ചാ നി​ര​ക്കി​ല്‍ മു​ന്‍ ആ​ഴ്ച​യു​മാ​യി താ​ര​ത​മ്യ​പ്പെ​ടു​ത്തു​മ്പോ​ള്‍ 17 ശ​ത​മാ​ന​വും കു​റ​വ് ഉ​ണ്ടാ​യി​ട്ടു​ണ്ട്. നി​ല​വി​ല്‍ രോ​ഗം സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ലു​ള്ള രോ​ഗി​ക​ള്‍, ആ​ശു​പ​ത്രി​ക​ൾ, ഫീ​ല്‍​ഡ് ആ​ശു​പ​ത്രി​ക​ൾ, ഐ​സി​യു, വെ​ന്‍റി​ലേ​റ്റ​ർ, ഓ​ക്‌​സി​ജ​ന്‍ കി​ട​ക്ക​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ രോ​ഗി​ക​ളു​ടെ എ​ണ്ണം എ​ന്നി​വ മു​ന്‍ ആ​ഴ്ച​യു​മാ​യി താ​ര​ത​മ്യ​പ്പെ​ടു​ത്തു​മ്പോ​ള്‍ ഈ ​ആ​ഴ്ച​യി​ല്‍ യ​ഥാ​ക്ര​മം 16 ശ​ത​മാ​നം, 13 ശ​ത​മാ​നം, 32 ശ​ത​മാ​നം, 12 ശ​ത​മാ​നം, 13 ശ​ത​മാ​നം, 20 ശ​ത​മാ​നം കു​റ​ഞ്ഞു.

ആ​ശു​പ​ത്രി​വാ​സ​ത്തി​ന്‍റെ നി​ര​ക്കും ഗു​രു​ത​ര​മാ​യ കേ​സു​ക​ളും കു​റ​യു​ന്ന പ്ര​വ​ണ​ത​യാ​ണ് കാ​ണി​ക്കു​ന്ന​ത്.

Related posts

കോവിഡ് എങ്ങും വിട്ടുപോയിട്ടില്ല; ഓരോ 44 സെക്കൻഡിലും ഒരു കോവിഡ് മരണം സംഭവിക്കുന്നു; മുന്നറിയിപ്പമായി ലോകാരോഗ്യ സംഘടന

Aswathi Kottiyoor

കൊണ്ടോട്ടിയിൽ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത് 15കാരൻ; പ്രതി കുറ്റം സമ്മതിച്ചു: പൊലീസ്.

Aswathi Kottiyoor

കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചു

Aswathi Kottiyoor
WordPress Image Lightbox