24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • വി.എസിന് ഇന്ന് 98-ാം പിറന്നാൾ
Kerala

വി.എസിന് ഇന്ന് 98-ാം പിറന്നാൾ

മുൻ മുഖ്യമന്ത്രിയും ജനനായകനുമായ വി.എസ്. അച്യുതാനന്ദന് ബുധനാഴ്ച 98 പൂർത്തിയാകും. കോവിഡ് വ്യാപനവും പ്രായാധിക്യവും കാരണം രണ്ടുവർഷമായി രാഷ്ട്രീയത്തിൽ സജീവമല്ലാത്ത അദ്ദേഹം ഒന്നിലും അഭിപ്രായം പറയുന്നില്ലെങ്കിലും എല്ലാം അറിയുന്നുണ്ട്.

തിരുവനന്തപുരത്ത് ബാർട്ടൺഹില്ലിൽ മകൻ വി.എ. അരുൺകുമാറിന്റെ വസതിയിൽ വിശ്രമത്തിലാണ്. പക്ഷാഘാതമുണ്ടായതിനാൽ എഴുന്നേറ്റുനടക്കാൻ മറ്റൊരാളുടെ സഹായം വേണം. ദിവസവും പത്രങ്ങൾ വായിച്ചുകേൾക്കും. പറ്റാവുന്ന ഘട്ടങ്ങളിലിരുന്ന് ടി.വി. കാണും. ഉരുൾപൊട്ടലും ദുരന്തങ്ങളും വീണ്ടുമെത്തിയപ്പോൾ വേദനയോടെ അതിന്റെ വാർത്തകൾ വി.എസ്. ഏറെനേരം കണ്ടിരുന്നുവെന്ന് അരുൺകുമാർ പറഞ്ഞു.

ജന്മദിനത്തിന് ചടങ്ങുകളൊന്നുമില്ല. കുടുംബാംഗങ്ങൾ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കും. കോവിഡ് മഹാമാരിക്കുശേഷം സന്ദർശകരെ അനുവദിച്ചിട്ടില്ല. മന്ത്രിമാരുൾപ്പെടെ കാണാൻ ആഗ്രഹമറിയിച്ചെങ്കിലും ഡോക്ടർമാരുടെ നിർദേശം കണക്കിലെടുത്ത് ആരും വരേണ്ടെന്നാണ് അറിയിച്ചത്.

Related posts

സ്കൂൾ തുറക്കൽ: ലഹരി മാഫിയയെ തളയ്‌ക്കാൻ കച്ച കെട്ടി പൊലീസ്,​ ഇരുന്നൂറിലേറെ കുട്ടികൾ നിരീക്ഷണത്തിൽ

Aswathi Kottiyoor

ഷാരോണിനെ കൊല്ലാന്‍ പലതവണ ശ്രമിച്ചെന്ന് ഗ്രീഷ്മ; ജ്യൂസ് ചലഞ്ചും ആസൂത്രിതം

Aswathi Kottiyoor

തദ്ദേശ സ്ഥാപനങ്ങൾ വാർഷിക പദ്ധതി രേഖ ജൂലൈ 22ന് മുൻപ് സമർപ്പിക്കണം

Aswathi Kottiyoor
WordPress Image Lightbox