24.2 C
Iritty, IN
October 4, 2024
  • Home
  • Kerala
  • മ​ഴ​ക്കെ​ടു​തി​യി​ൽ 42 മ​ര​ണം; ദു​ര​ന്ത​ബാ​ധി​ത​ർ​ക്ക് കൂ​ടു​ത​ൽ സ​ഹാ​യം ന​ൽ​കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി
Kerala

മ​ഴ​ക്കെ​ടു​തി​യി​ൽ 42 മ​ര​ണം; ദു​ര​ന്ത​ബാ​ധി​ത​ർ​ക്ക് കൂ​ടു​ത​ൽ സ​ഹാ​യം ന​ൽ​കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

സം​സ്ഥാ​ന​ത്തു മ​ഴ​ക്കെ​ടു​തി ഗു​രു​ത​ര​മാ​യി ബാ​ധി​ച്ചെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഒ​ക്ടോ​ബ​ർ 12 മു​ത​ൽ 20 വ​രെ 42 മ​ര​ണ​ങ്ങ​ളാ​ണ് മ​ഴ​ക്കെ​ടു​തി​യി​ല്‍ സം​സ്ഥാ​ന​ത്ത് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. ദു​രി​ത​ബാ​ധി​ത​ർ​ക്ക് സാ​ധ്യ​മാ​യ എ​ല്ലാ സ​ഹാ​യ​വും ന​ൽ​കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

അ​റ​ബി​ക്ക​ട​ലി​ലെ ച​ക്ര​വാ​ത​ച്ചു​ഴി​യും ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ലെ ന്യൂ​ന​മ​ർ​ദ്ദ​വും ശാ​ന്ത സ​മു​ദ്ര​ത്തി​ലെ ചു​ഴ​ലി​ക്കാ​റ്റും മ​ഴ​ക്കെ​ടു​തി​യി​ലേ​ക്കു ന​യി​ച്ചു. ഇ​തി​ൽ ഉ​രു​ൾ​പൊ​ട്ട​ലി​ൽ പെ​ട്ട 19 പേ​രു​ടെ (​കോ​ട്ട​യ​ത്ത്-12, ഇ​ടു​ക്കി-ഏഴ്) മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി. ആ​റു പേ​രെ കാ​ണാ​താ​യി​ട്ടു​ണ്ട്.

304 ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ള്‍ തു​റ​ന്നെ​ന്നും പി​ണ​റാ​യി അ​റി​യി​ച്ചു. 3859 കു​ടും​ബ​ങ്ങ​ള്‍ ക​ഴി​യു​ന്ന​ത് ക്യാ​മ്പു​ക​ളി​ലാ​ണ്. ക്യാ​മ്പു​ക​ളി​ല്‍ കോ​വി​ഡ് പ​ക​രാ​തി​രി​ക്കാ​ന്‍ പ്ര​ത്യേ​കം ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ക്യാ​മ്പി​ല്‍ പു​റ​ത്ത് നി​ന്നു​ള്ള​വ​രു​ടെ സ​മ്പ​ര്‍​ക്കം ഒ​ഴി​വാ​ക്ക​ണം. ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രു​ടെ സേ​വ​നം ക്യാ​മ്പു​ക​ളി​ല്‍ ഉ​റ​പ്പാ​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

Related posts

ജില്ലാ ആസൂത്രണസമിതി 6 സംയുക്ത പദ്ധതികൾ തുടരും

Aswathi Kottiyoor

​ഡിജി​റ്റ​ൽ സ​ർ​വേ ആ​ദ്യ​ഘ​ട്ടം അ​ള​ക്കു​ന്ന​ത് 3.33 ല​ക്ഷം ഹെ​ക്ട​ർ

Aswathi Kottiyoor

പ്ലസ്​ വൺ ; 1.95 ലക്ഷം കുട്ടികൾ പുറത്ത്: ഇനി 655 സീ​റ്റു​ക​ൾ മാ​ത്രം

Aswathi Kottiyoor
WordPress Image Lightbox