• Home
  • Kerala
  • “ച​ക്ര​വാ​ത​ച്ചു​ഴി’ രൂപപ്പെട്ടു; വരും ദി​വ​സ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത
Kerala

“ച​ക്ര​വാ​ത​ച്ചു​ഴി’ രൂപപ്പെട്ടു; വരും ദി​വ​സ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത

അ​റ​ബി​ക്ക​ട​ലി​ൽ തെ​ക്ക​ൻ ത​മി​ഴ്നാ​ട് തീ​ര​ത്തി​നു സ​മീ​പം ക​ട​ലി​ൽ ’ച​ക്ര​വാ​ത​ച്ചു​ഴി’ എ​ന്ന പു​തി​യ പ്ര​തി​ഭാ​സം രൂപപ്പെട്ടു. ഇതോടെ സംസ്ഥാനത്ത് വീ​ണ്ടും ശ​ക്ത​മാ​യ മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത​യും വന്നു.

അ​ടു​ത്ത മൂ​ന്നു ദി​വ​സ​ങ്ങ​ളി​ൽ ച​ക്ര​വാ​ത​ച്ചു​ഴി തു​ട​രാ​ൻ സാ​ധ്യ​ത​യു​ണ്ട്. ഇ​തി​ന്‍റെ സ്വാ​ധീ​ന​ത്തി​ൽ ഈ ​മാ​സം 24 വ​രെ സം​സ്ഥാ​ന​ത്ത് വ്യാ​പ​ക​മാ​യി ഇ​ടി മി​ന്ന​ലോ​ടു​കൂ​ടി​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്നു കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം അ​റി​യി​ച്ചു.

ഇന്ന് തീ​വ്ര​മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്നാ​യി​രു​ന്നു കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം നേ​ര​ത്തേ ന​ല്കി​യ മു​ന്ന​റി​യി​പ്പ്. എ​ന്നാ​ൽ ഇ​ന്ന​ലെ പ​ക​ൽ സ​മ​യ​ത്ത് ശ​ക്ത​മാ​യ മ​ഴ പെ​യ്യാ​തി​രു​ന്ന​ത് ജ​ന​ങ്ങ​ൾ​ക്ക് ആ​ശ്വാ​സ​ക​ര​മാ​യി. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ വ​ട​ക്ക​ൻ കേ​ര​ള​ത്തി​ലെ ചി​ല ജി​ല്ല​ക​ളി​ൽ ശ​ക്ത​മാ​യ മ​ഴ പെ​യ്തി​റ​ങ്ങി.

ചൊ​വ്വാ​ഴ്ച്ച വൈ​കു​ന്നേ​രം കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ അ​റി​യി​പ്പ് പ്ര​കാ​രം ബു​ധ​നാ​ഴ്ച്ച കൊ​ല്ലം,ആ​ല​പ്പു​ഴ,കാ​സ​ർ​ഗോ​ഡ് ഒ​ഴി​കെ​യു​ള്ള സം​സ്ഥാ​ന​ത്തെ 11 ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​ന്ന​ലെ രാ​വി​ലെ​യോ​ടെ അ​തി​ൽ മാ​റ്റം വ​ന്നു. മ​ഴ​യു​ടെ ശ​ക്തി കു​റ​യു​ക​യും ഓ​റ​ഞ്ച് അ​ല​ർ​ട്ട് മൂ​ന്നു ജി​ല്ല​ക​ളി​ലാ​യി ചു​രു​ങ്ങു​ക​യും ചെ​യ്തു.

നാളെ ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ക​ണ്ണൂ​ർ, മ​ല​പ്പു​റം ,കോ​ഴി​ക്കോ​ട്,തൃ​ശൂ​ർ ജി​ല്ല​യി​ലെ മ​ല​യോ​ര പ്ര​ദേ​ശ​ങ്ങ​ൾ,തി​രു​വ​ന​ന്ത​പു​രം എ​ന്നി​വി​ട​ങ്ങ​ളി​ൽ മ​ഴ ല​ഭി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള​താ​യി കേ​ന്ദ്ര​കാ​ലാ​വ​സ്ഥാ വ​കു​പ്പി​ന്‍റെ റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കു​ന്ന​താ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ വ്യ​ക്ത​മാ​ക്കി.

മ​ല​യോ​ര​ജി​ല്ല​ക​ളി​ൽ ഉ​ള്ള​വ​ർ ഏ​റെ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണം. പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി കോ​ട്ട​യം ജി​ല്ല​ക​ളി​ലാ​ണ് ഓ​റ​ഞ്ച് അ​ലേ​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്. തി​രു​വ​ന​ന്ത​പു​രം,കൊ​ല്ലം, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, മ​ല​പ്പു​റം ജി​ല്ല​ക​ളി​ൽ യ​ല്ലോ അ​ലേ​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. മ​ഴ കു​റ​ഞ്ഞു​വെ​ങ്കി​ലും ഏ​ത് അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ലും നേ​രി​ടാ​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.

സംസ്ഥാനത്ത് തു​ലാ​വ​ർ​ഷം അ​ടു​ത്ത​യാ​ഴ്ച തു​ട​ങ്ങു​മെ​ന്നും കേ​ന്ദ്ര കാ​ലാ​വ​സ്ഥ വി​ഭാ​ഗം അ​റി​യി​ച്ചിരുന്നു. ഈ ​മാ​സം 26 മു​ത​ൽ ആ​രം​ഭി​ക്കു​ന്ന തു​ലാ​വ​ർ​ഷ​ത്തി​ന് മു​ന്നോ​ടി​യാ​യി കാ​ല​വ​ർ​ഷം ചൊ​വ്വാ​ഴ്ച​യോ​ടെ പി​ൻ​വാ​ങ്ങു​മെ​ന്നും കാ​ലാ​വ​സ്ഥ പ്ര​വ​ച​ന​ത്തി​ൽ പ​റ​യു​ന്നു.

തു​ലാ​വ​ർ​ഷ​ത്തി​നൊ​പ്പം അ​റ​ബി​ക്ക​ട​ലി​ൽ ന്യൂ​ന​മ​ർ​ദം രൂ​പ​പ്പെ​ടു​ക​യും കാ​റ്റ് കേ​ര​ള​ത്തി​ലേ​ക്ക് വീ​ശു​ക​യും ചെ​യ്താ​ൽ അ​തു സാ​ര​മാ​യി ബാ​ധി​ക്കാ​നാ​ണ് സാ​ധ്യ​ത. കാ​റ്റ് മ​ഴ​മേ​ഘ​ങ്ങ​ളെ സം​സ്ഥാ​ന​ത്തി​ന് മു​ക​ളി​ൽ എ​ത്തി​ച്ചാ​ൽ മേ​ഘ​വി​സ്ഫോ​ട​ന​ത്തി​നും കാ​ര​ണ​മാ​കാം.+*

Related posts

ഉദ്യോഗസ്ഥർ റോഡ് പരിശോധിച്ച് എല്ലാ മാസവും ഫോട്ടോ സഹിതം റിപ്പോർട്ട് നൽകണം: മന്ത്രി മുഹമ്മദ് റിയാസ്

Aswathi Kottiyoor

പുതുവത്സര ആഘോഷം. സുരക്ഷാക്രമീകരണങ്ങൾ ശക്തമാക്കി ദുബായ്

Aswathi Kottiyoor

പഴങ്ങളിൽ നിന്നും ധാന്വേതര കാർഷികോത്പന്നങ്ങളിൽ നിന്നും വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാൻ ചട്ടം നിലവിൽവന്നു

Aswathi Kottiyoor
WordPress Image Lightbox