26 C
Iritty, IN
July 6, 2024
  • Home
  • Kelakam
  • കേളകം സെന്‍റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂളിന് ഇരട്ട നേട്ടം, ജോഷിയുടെ കുടുംബത്തിനും.
Kelakam

കേളകം സെന്‍റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂളിന് ഇരട്ട നേട്ടം, ജോഷിയുടെ കുടുംബത്തിനും.

കേളകം: ഭാരത് സ്കൗട്സ് & ഗൈഡ്സ് ജില്ലാതല സ്ഥാപക ദിന ക്വിസ് മത്സരത്തിൽ കേളകം സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്ക്കൂൾ, ഹൈസ്കൂൾ- ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ജില്ലാ തലത്തിൽ നടന്ന മത്സരത്തിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ അനുഗ്രഹ ജോഷിയും ഹൈസ്കൂൾ വിഭാഗത്തിൽ നിവേദിത ജോഷിയും ഒന്നാം സ്ഥാനം നേടി, സംസ്ഥാനതല മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഹയർ സെക്കണ്ടറിയിലെ ചഞ്ചൽ പോൾ ഈ വിഭാഗത്തിലെ രണ്ടാം സ്ഥാനം കരസ്ഥമാക്കി. വിജയികളെ സ്കൗട്ട് & ഗൈഡ്സ് ജില്ലാ ഭാരവാഹികളും സ്കൂളിലെ അധ്യാപക-രക്ഷാകര്‍ത്തൃസമിതിയും അഭിനന്ദിച്ചു. അനുഗ്രഹ ജോഷിയും നിവേദ്യ ജോഷിയും സഹോദരിമാരും പാലിക്കരയില്‍ ജോഷിയുടേയും ഷൈബിയുടേയും മക്കളുമാണ്.

Related posts

യുവാവിനെ തട്ടിക്കൊണ്ടുപോകൽ കാമുകന്‌ ക്വട്ടേഷൻ; ബിരുദ വിദ്യാർഥിനിയടക്കമുള്ളവർ റിമാൻഡിൽ, ആറ്‌ പേർക്കായി തിരച്ചിൽ തുടരുന്നു.

Aswathi Kottiyoor

ക​ർ​ഷ​ക​വി​രു​ദ്ധ ന​യ​ങ്ങ​ൾ​ക്കെ​തി​രേ 27ന് കേ​ള​ക​ത്ത് ​പ്ര​തി​രോ​ധ സ​ദ​സ്

Aswathi Kottiyoor

കര്‍ഷകന് പോലീസിന്റെ ആദരം.

Aswathi Kottiyoor
WordPress Image Lightbox