24.2 C
Iritty, IN
October 6, 2024
  • Home
  • Kerala
  • സി.പി.ഐ.എം പേരാവൂര്‍ ഏരിയ സമ്മേളനത്തിന്റെ ഭാഗമായുള്ള ലോഗോ പ്രകാശനം
Kerala

സി.പി.ഐ.എം പേരാവൂര്‍ ഏരിയ സമ്മേളനത്തിന്റെ ഭാഗമായുള്ള ലോഗോ പ്രകാശനം

 പേരാവൂര്‍: കൃഷിക്കാരുടെ ജീവിത പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാത്ത മോദി സര്‍ക്കാര്‍ കോര്‍പ്പറേറ്റുകളെ താലോലിക്കുകയാണെന്നും.ഇന്ത്യയിലിപ്പോള്‍ കോര്‍പ്പറേറ്റ് ഭരണമാണ് നടക്കുന്നതെന്നും സി.പി.ഐ.എം ജില്ല സെക്രട്ടറി എം.വി.ജയരാജന്‍.2014 ല്‍ അന്‍പത് രൂപയ്ക്ക് ഒരു ലിറ്റര്‍ പെട്രോള്‍ നല്‍കുമെന്ന് പറഞ്ഞ് അധികാരത്തിലേറിയവര്‍ ഭരിച്ച് ഇപ്പോള്‍ ഒരു ലിറ്റര്‍ പെട്രോളിന് ഉത്തരേന്ത്യയില്‍ 118 കേരളത്തില്‍ 108 ലേക്കും എത്തിച്ചെന്നും ജയരാജന്‍ പറഞ്ഞു.സി.പി.ഐ.എം പേരാവൂര്‍ ഏരിയ സമ്മേളനത്തിന്റെ ഭാഗമായുള്ള ലോഗോ പ്രകാശനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.ദേശീയ രാഷ്ട്രീയത്തില്‍ ഇന്ന് സി.പി.ഐ.എമ്മും ഇടതു പക്ഷവും മാത്രമാണ് ബദല്‍ അത് കേരളം തെളിയിച്ച് കൊണ്ടിരിക്കുകയാണ്.വര്‍ഗീയതക്കെതിരെ ആഗോളവല്‍ക്കരണ നയത്തിനെതിരെ ഇടതുപക്ഷം അല്ലാതെ മറ്റൊരു ജനപക്ഷം ഇല്ല. ജനങ്ങളെ  ജീവിക്കാന്‍ അനുവദിക്കാത്തവരാണ് ഇന്ധനവില പ്രതിദിനം കയറ്റി കൊണ്ട് ജനങ്ങളെ ദ്രോഹിക്കുന്ന ബിജെപി സര്‍ക്കാരെന്നും ഒപ്പം കര്‍ഷകരെ കണ്ണീരിലാഴ്ത്തി കൊണ്ടാണ് ബി.ജെ.പി സര്‍ക്കാര്‍ ഭരിച്ചു മുടിക്കുന്നതെന്നും  എണ്ണൂറോളം കൃഷിക്കാരാണ്  കഴിഞ്ഞ പത്തു മാസത്തെ സമരത്തിനടിയില്‍ മരണപ്പെട്ടതെന്നും്. ഇവരെല്ലാം സമരത്തിന്റെ രക്തസാക്ഷികളാണെന്നും അദ്ദേഹം പറഞ്ഞു.കൃഷിക്കാര്‍ ഉന്നയിക്കുന്ന ആവശ്യം ന്യായമായ വില കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് കിട്ടണം എന്നതാണ് ഇത്  ഇല്ലാതാക്കുന്നതാണ് പാര്‍ലമെന്റ് പാസാക്കിയ നിയമം.ആ നിമയം റദ്ദാക്കണം. കൃഷിക്കാരുടെ ജീവിത പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാത്ത മോദി സര്‍ക്കാര്‍ കോര്‍പ്പറേറ്റുകളെ താലോലിക്കുകയാണ്.
ജനങ്ങള്‍ക്ക് വേണ്ടിയല്ല  കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയാണ് ഈ ഭരണം കോണ്‍ഗ്രസ് ഇതിനെതിരെ ഒന്നും ചെയ്യുന്നില്ല.അവര്‍ തമ്മില്‍ അടിച്ചു മരിക്കുകയാണ്.ഒരു പ്രതിപക്ഷം എന്ന നിലയില്‍ അവരുടെ കടമ നിര്‍വ്വഹിക്കാതെ അവര്‍ ലക്ഷ്യംവെക്കുന്നത് ഇടതുപക്ഷത്തെ ഇല്ലായ്മചെയ്യലാണ്. അതാണ് കേരളത്തില്‍ അവര്‍ ചെയ്യുന്നതെന്നും ഇടതുപക്ഷംകേരളത്തിലെ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ചുകൊണ്ടാണ് മുന്നോട്ടുപോകുന്നതെന്നും എം.വി. ജയരാജന്‍ പറഞ്ഞു.നവംബര്‍ 2, 3 തീയ്യതികളില്‍ നടക്കുന്ന സി.പി.ഐ.എം പേരാവൂര്‍ ഏരിയ സമ്മേളനത്തിന്റെ ഭാഗമായുള്ള ലോഗോ പ്രകാശനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.ഏരിയ സെക്രട്ടറി അഡ്വ.എം.രാജന്‍ അധ്യക്ഷനായി, ഡോ.വി.ശിവദാസന്‍, വി.ജി.പത്മനാഭന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Related posts

പോലീസ് സേനക്ക് കളങ്കമുണ്ടാക്കുന്നവരോട് ദാക്ഷിണ്യമില്ല: മുഖ്യമന്ത്രി

Aswathi Kottiyoor

കിളിയന്തറ സർവ്വീസ് സഹകരണ ബാങ്ക് 70-ാം വാർഷികാഘോഷത്തിന് തുടക്കമായി

Aswathi Kottiyoor

അധ്യാപകരില്ല: മാഹിയിൽ പഠനം പ്രതിസന്ധിയിൽ

Aswathi Kottiyoor
WordPress Image Lightbox