20.8 C
Iritty, IN
November 23, 2024
  • Home
  • Kerala
  • ഇടുക്കി അണക്കെട്ട് തുറന്നു; സെക്കന്റില്‍ ഒരു ലക്ഷം ലിറ്റര്‍ വെള്ളം പുറത്തേയ്ക്ക് .
Kerala

ഇടുക്കി അണക്കെട്ട് തുറന്നു; സെക്കന്റില്‍ ഒരു ലക്ഷം ലിറ്റര്‍ വെള്ളം പുറത്തേയ്ക്ക് .

അതിതീവ്രമഴയില്‍ നീരൊഴുക്ക് ശക്തമായതോടെ ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ചെറുതോണി അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നു. കമ്മീഷന്‍ ചെയ്ത ശേഷം ഇത് നാലാം തവണയാണ് അണക്കെട്ട് തുറക്കുന്നത്. മൂന്നു സൈറണുകള്‍ മുഴക്കിയശേഷം 11 മണിയ്ക്ക് ഡാം തുറക്കുകയായിരുന്നു. മൂന്നാമത്തെ ഷട്ടറാണ് ആദ്യം തുറന്നത്.

മൂന്ന് ഷട്ടറുകളും 35 സെന്റീമീറ്ററാണ് ഉയര്‍ത്തുന്നത് 2018-ലെ പ്രളയത്തിനുശേഷം ഇതാദ്യമായാണ് ഡാം തുറന്നത്. ഡാമിന്റെ 2,3,4, ഷട്ടറുകളാണ് തുറക്കുന്നത് . റൂള്‍ കര്‍വ് അനുസരിച്ചാണ് ഡാം തുറന്നതെന്ന്
വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി പറഞ്ഞു. തിങ്കളാഴ്ച രാത്രി 11 ഓടെ ജലനിരപ്പ് 2397.64 അടിയായിരുന്നു .

മഴ കുറഞ്ഞാല്‍ തുറന്നുവിടുന്ന ജലത്തിന്റെ അളവ് കുറയ്ക്കും. മൂലമറ്റത്തെ എല്ലാ ജനറേറ്ററുകളും നാളെ മുതല്‍ പ്രവര്‍ത്തനക്ഷമമാകുമെന്നും മന്ത്രി പറഞ്ഞു.

കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പും ന്യൂനമര്‍ദസാധ്യതയും കണക്കിലെത്ത് ചെറുതോണിയില്‍ നിന്ന് സെക്കന്‍ഡില്‍ 100 ക്യുമെക്സ്(ഒരു ലക്ഷം ലിറ്റര്‍) വെള്ളം ഒഴുക്കിവിടാനാണ് തീരുമാനം. ദുരന്തനിവാരണ വിഭാഗം ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു. ഇടുക്കിയുടെ പരമാവധി സംഭരണശേഷി 2403 അടിയാണ്. ശേഷിയുടെ 93.74 ശതമാനം വെള്ളമുണ്ട്.

Related posts

സെന്‍സെക്‌സില്‍ 498 പോയന്റ് നേട്ടത്തോടെ തുടക്കം: നിഫ്റ്റി 17,000ന് മുകളില്‍.*

Aswathi Kottiyoor

വാർത്തകളുടെ ശരിതെറ്റുകൾ പരിശോധിക്കുന്ന സംവിധാനം അനിവാര്യം: മന്ത്രി ഡോ. ആർ. ബിന്ദു

Aswathi Kottiyoor

സ്കൂ​ൾ തു​റ​ക്ക​ൽ: കു​ട്ടി​ക​ൾ​ക്ക് പൂ​ർ​ണ സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

Aswathi Kottiyoor
WordPress Image Lightbox