കേളകം: കണ്ണൂർ ജില്ല ആശുപത്രിയിലെ സഞ്ചരിക്കുന്ന നേത്ര രോഗ വിഭാഗത്തിന്റെയും അന്ധത നിവാരണ സമിതിയുടെയും നേതൃത്വത്തിൽ കേളകം പാലീയേറ്റീവ് കെയർ ഫൗണ്ടേഷൻ ആഭിമുഖ്യത്തിൽ 20 21 ഒക്ടോബർ 25 തിങ്കൾ ആഴ്ച്ച രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ കേളകം ലിറ്റിൽ ഫ്ളവർ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ വച്ച് ക്യാമ്പ് നടക്കുന്നു. തുടർന്ന് ശസ്ത്രക്രിയ ഉൾപ്പെടെയുള്ള തുടർ ചികിൽസ സൗജന്യമായി കണ്ണൂർ ജില്ലാ ആശുപത്രിയിൽ നിന്നും ലഭിക്കും. തിമിരം അന്ധത ബാധിച്ചവരെ തിരിച്ചറിഞ് വിവര ശേഖരണത്തിന് കേളകം ഹയർ സെക്കന്ററി സ്കൂളിലെ സ്കൗട്ട് ആന്റ് ഗൈഡ് അംഗങ്ങളായ വിദ്യാർത്ഥികൾക്ക് ചുമതല നൽകിയിട്ടുണ്ട് അവർ ചോദിക്കുമ്പോൾ കൃത്യമായ വിവരങ്ങൾ നൽകേണ്ടതാണ്. കോവിഡ് സാഹചര്യത്തിൽ ആദ്യം റെജിസ്റ്റർ ചെയ്യുന്ന 40 പേർക്കാണ് പ്രവേശനം. കൃത്യം 9 മണിക്ക് കേളകം പഞ്ചായത്ത് പ്രസിഡന്റ് സി.ടി അനീഷ് ഉത്ഘാടനം നിർവ്വഹിക്കുകയും രമണൻ പി.എം. ചെയർമാൻ പാലീയേറ്റീവ് കെയർ ഫൗണ്ടേഷൻ കേളകം അദ്ധ്യക്ഷ സ്ഥാനം വഹിക്കുകയും ചെയ്യും.
കൂടുതൽ വിവരങ്ങൾക്ക് .9496203524