27.2 C
Iritty, IN
July 3, 2024
  • Home
  • Kerala
  • കേ​ര​ളം സൂ​ക്ഷി​ക്ക​ണം..! കൂ​ടു​ത​ല്‍ ന്യു​ന മ​ർ​ദ​ങ്ങ​ളും ചു​ഴ​ലി​ക്കാ​റ്റും വ​ന്നേ​ക്കും
Kerala

കേ​ര​ളം സൂ​ക്ഷി​ക്ക​ണം..! കൂ​ടു​ത​ല്‍ ന്യു​ന മ​ർ​ദ​ങ്ങ​ളും ചു​ഴ​ലി​ക്കാ​റ്റും വ​ന്നേ​ക്കും

ഒ​ക്ടോ​ബ​ര്‍ മു​ത​ല്‍ ഡി​സം​ബ​ര്‍ വ​രെ നീ​ണ്ടു നി​ല്‍​ക്കു​ന്ന സീ​സ​ണ്‍ ചു​ഴ​ലി​ക്കാ​റ്റ് സീ​സ​ണ്‍ കൂ​ടി​യാ​യ​തി​നാ​ല്‍ ഇ​ത്ത​വ​ണ കൂ​ടു​ത​ല്‍ ന്യു​ന മ​ര്‍​ദ​ങ്ങ​ളും ചു​ഴ​ലി​ക്കാ​റ്റു​ക​ളും വ​ന്നേ​ക്കാ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി വി​ളി​ച്ച അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ വി​ല​യി​രു​ത്ത​ൽ.

തു​ലാ​വ​ര്‍​ഷം വ​ന്ന​താ​യി ഇ​തു​വ​രെ കാ​ലാ​വ​സ്ഥാ വ​കു​പ്പ് ക​ണ​ക്കാ​ക്കി​യി​ട്ടി​ല്ല. എ​ന്നാ​ൽ, തു​ലാ​വ​ര്‍​ഷ ക​ണ​ക്കി​ല്‍ കേ​ര​ള​ത്തി​ല്‍ ല​ഭി​ക്കേ​ണ്ട 84% മ​ഴ​യും ഒ​ക്ടോ​ബ​റി​ല്‍ ആ​ദ്യ 17 ദി​വ​സം​കൊ​ണ്ട് ല​ഭി​ച്ചുവെന്നും യോഗം വ്യക്തമാക്കി.
പ​ത്ത​നം​തി​ട്ട​യി​ലെ ക​ക്കി അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് ഉ​യ​രു​ന്ന​തി​നാ​ല്‍ അ​ടി​യ​ന്തി​ര സാ​ഹ​ച​ര്യ​ത്തി​ല്‍ തു​റ​ക്കേ​ണ്ട ആ​വ​ശ്യം വ​രി​ക​യാ​ണെ​ങ്കി​ല്‍ കു​ട്ട​നാ​ട്ടി​ലെ ജ​ല​നി​ര​പ്പ് ഉ​യ​രാ​നു​ള്ള സാ​ധ്യ​ത​യു​ണ്ട്. അ​തി​നാ​ല്‍ ഒ​രു എ​ന്‍​ഡി​ആ​ര്‍​എ​ഫ് ടീ​മി​നെ ആ​ല​പ്പു​ഴ ജി​ല്ല​യി​ലേ​ക്കു വി​ന്യ​സി​ച്ചി​ട്ടു​ണ്ട്.

വൈ​ദ്യു​തി ബോ​ര്‍​ഡി​ന്‍റെ കീ​ഴി​ലു​ള്ള അ​ണ​ക്കെ​ട്ടു​ക​ളി​ല്‍ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ ക​ക്കി, മൂ​ഴി​യാ​ര്‍ തൃ​ശ്ശൂ​ര്‍ ജി​ല്ല​യി​ലെ ഷോ​ള​യാ​ർ, പെ​രി​ങ്ങ​ല്‍​കു​ത്ത്, ഇ​ടു​ക്കി ജി​ല്ല​യി​ലെ കു​ണ്ട​ള, ക​ല്ലാ​ര്‍​കു​ട്ടി, മാ​ട്ടു​പ്പെ​ട്ടി, ലോ​വ​ര്‍ പെ​രി​യാ​ർ, മൂ​ഴി​യാ​ര്‍ എ​ന്നീ അ​ണ​ക്കെ​ട്ടു​ക​ളി​ല്‍ ഇ​ന്ന് രാ​വി​ലെ ഏ​ഴ് മ​ണി​ക്കു​ള്ള അ​ണ​ക്കെ​ട്ടു​ക​ളു​ടെ നി​രീ​ക്ഷ​ണ​പ​ട്ടി​ക​യി​ല്‍ റെ​ഡ് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

ഇ​ടു​ക്കി ,മാ​ട്ടു​പ്പെ​ട്ടി, പൊ​ന്മു​ടി,പ​മ്പ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഓ​റ​ഞ്ച് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു. എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ ഇ​ട​മ​ല​യാ​ര്‍ ബ്ലൂ ​അ​ല​ര്‍​ട്ട് പ്ര​ഖ്യ​പി​ച്ചി​ട്ടു​ണ്ട്. ജ​ല​സേ​ച​ന വ​കു​പ്പി​ന്‍റെ പീ​ച്ചി, ചി​മ്മ​ണി ഡാ​മു​ക​ളു​ടെ ജ​ല​നി​ര​പ്പ് റെ​ഡ് അ​ലെ​ര്‍​ട്ടി​ല്‍ ആ​ണ്. ക​ല്ല​ട, ചു​ള്ളി​യാ​ര്‍, മീ​ങ്ക​ര, മ​ല​മ്പു​ഴ, മം​ഗ​ളം ഓ​റ​ഞ്ച് അ​ല​ര്‍​ട്ടി​ലും, വാ​ഴാ​നി, പോ​ത്തു​ണ്ടി ബ്ലൂ ​അ​ല​ര്‍​ട്ടി​ലും ആ​ണ്.

ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും മു​ൻ​ക​രു​ത​ലു​ക​ളും സൂ​ക്ഷ്മ​മാ​യി വി​ല​യി​രു​ത്തി അ​ത​തു സ​മ​യ​ത്ത് ഇ​ട​പെ​ടാ​നു​ള്ള സ​ജ്ജീ​ക​ര​ണം ഉ​റ​പ്പാ​ക്കാ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു. യോ​ഗ​ത്തി​ല്‍ റ​വ​ന്യൂ, വൈ​ദ്യു​തി വ​കു​പ്പ് മ​ന്ത്രി​മാ​രും ചീ​ഫ് സെ​ക്ര​ട്ട​റി അ​ട​ക്ക​മു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രും പ​ങ്കെ​ടു​ത്തു.

Related posts

മന്ത്രിസഭാ യോഗത്തിലെ മറ്റു തീരുമാനങ്ങൾ

Aswathi Kottiyoor

ക്രിസ്മസ്- ന്യൂ ഇയർ ഭാഗ്യവാൻ വരാത്തെന്തുകൊണ്ട്? 16 കോടിയുടെ ഭാ​ഗ്യശാലി ഭയക്കുന്നത് അനൂപിന്റെ അനുഭവമോ

Aswathi Kottiyoor

യാത്രക്കാരുണ്ടേൽ ബസ്​ ഓടിക്കാൻ നിർദേശം; ഡിപ്പോകളിൽനിന്ന്​ ഇനി താൽക്കാലിക ട്രിപ്പുകളും

Aswathi Kottiyoor
WordPress Image Lightbox