ഇരിട്ടി : വന്യജീവികളുടെ ആക്രമണം മൂലം ജീവൻ നഷ്ടപ്പെട്ടവരുടെ ആശ്രിതർക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരവും കുടുംബത്തിൽ ഒരാൾക്ക് സ്ഥിരമായ സർക്കാർ ജോലിയും നൽകണമെന്ന് എസ് എൻ ഡി പി യൂണിയൻ ദേവസ്വം സിക്രട്ടറി അരയാക്കണ്ടി സന്തോഷ് ആവശ്യപ്പെട്ടു. മേഖലയിലെ വന്യജീവി അക്രമങ്ങൾക്കെതിരേ ഇരിട്ടി എസ്എൻഡിപി യൂണിയന്റെ ആഭിമുഖ്യത്തിൽ ഇരിട്ടി ആറളം വൈൽഡ് ലൈഫ് വാർഡൻ ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണ്ണയും ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂണിയൻ പ്രസിഡണ്ട് കെ. വി. അജി അധ്യക്ഷത വഹിച്ചു . വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കന്മാരായ ഇബ്രാഹിം മുണ്ടേരി, കെ. ശിവ ശങ്കരൻ, വത്സൻ അത്തിക്കൽ ,പായം ഗ്രാമ പഞ്ചായത്ത് മെമ്പർ പി. പി. കുഞ്ഞുഞ്, എസ്എൻഡിപി യൂണിയൻ ഭാരവാഹികളായ പി. എൻ. ബാബു, കെ. കെ. സോമൻ, പി. ജി. ജയരാജ്, പി. ജി. രാമകൃഷ്ണൻ, ശാഖ ഭാരവാഹികളായ എം .എം. ചന്ദ്ര ബോസ്, പനയ്ക്കൽ അനൂപ് , എം. ബിജുമോൻ, ബിന്ദു ദിനേഷ് , നിർമല അനിരുദ്ധൻ എന്നിവർ സംസാരിച്ചു. ടി. സി. ഷാജു, ജോബി മാസ്റ്റർ, പി. പി. രാജൻ, എം. നാരായണൻ, പി. വിശ്വംഭരൻ, കെ. രാജൻ , കെ. രവീന്ദ്രൻ, പി.കെ. സുധാകരൻ , പി.രവീന്ദ്രൻ , ശിവജിത് വെള്ളുന്നി, സുഗതൻ പൊയ്കയിൽ, സുരേഷ് വെക്കളം, ഷീല പുതുക്കുളം, കെ. സാവിത്രി, സഹദേവൻ പനക്കൽ, പി. ഭവാനി, രാജു കല്ലുമുട്ടി തുടങ്ങിയവർ മാർച്ചിനും ധർണക്കും നേതൃത്വം നൽകി.
previous post