21.6 C
Iritty, IN
November 22, 2024
  • Home
  • Kerala
  • സംസ്ഥാനത്ത് ബുധനാഴ്ച മുതല്‍ വീണ്ടും മഴ കനക്കും; നാല് ദിവസം വരെ മഴയ്ക്ക് സാധ്യത
Kerala

സംസ്ഥാനത്ത് ബുധനാഴ്ച മുതല്‍ വീണ്ടും മഴ കനക്കും; നാല് ദിവസം വരെ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ബുധനാഴ്ച മുതല്‍ നാല് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഇന്ന് മഴ മുന്നറിയിപ്പുനല്‍കി. ഈ ജില്ലകളില്‍ അടുത്ത മൂന്ന് മണിക്കൂര്‍ ഇടിയോടുകൂടിയ മഴയ്ക്കാണ് സാധ്യത. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗത്തില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.കേരളതീരത്തിന് സമീപം തെക്കു-കിഴക്കന്‍ അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ദുര്‍ബലമായെങ്കിലും വിവിധയിടങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനത്തില്‍ കഴിഞ്ഞ ദിവസം കേരള തീരത്ത് സജീവമായ ഇടിമിന്നല്‍ മേഘങ്ങള്‍ അഥവാ കൂമ്പാര മേഘങ്ങളാണ് കനത്ത മഴയായി നാശം വിതച്ചത്.

Related posts

ഗുരുവായൂരില്‍ വിവാഹ തിരക്ക്; ഞായറാഴ്ച നടന്നത് 154 കല്യാണം

Aswathi Kottiyoor

പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ക​സ്റ്റ​ഡി വാ​ഹ​ന​ങ്ങ​ൾ നീ​ക്ക​ണം: മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ

Aswathi Kottiyoor

ആധുനിക സൗകര്യങ്ങളോടെ പുത്തൻ 131 കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസുകൾ നിരത്തിൽ

Aswathi Kottiyoor
WordPress Image Lightbox