• Home
  • Kerala
  • ദുരിതാശ്വാസ ക്യാമ്പുകളില്‍ കോവിഡ് മാനദണ്ഡം പാലിക്കാന്‍ ശ്രദ്ധിക്കണം: മുഖ്യമന്ത്രി.
Kerala

ദുരിതാശ്വാസ ക്യാമ്പുകളില്‍ കോവിഡ് മാനദണ്ഡം പാലിക്കാന്‍ ശ്രദ്ധിക്കണം: മുഖ്യമന്ത്രി.

മഴക്കെടുതിയുടെ സഹചര്യത്തില്‍ പ്രശ്‌നബാധിത പ്രദേശങ്ങളില്‍ ദുരിതാശ്വാസക്യാമ്പുകള്‍ ആരംഭിച്ചിട്ടുണ്ടെന്നും ക്യാമ്പുകള്‍ കോവിഡ് മാനദണ്ഡമനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.

ആവശ്യമായ ശാരീരിക അകലം പാലിക്കാനും മാസ്‌ക് ധരിക്കാനും ക്യാമ്പുകളില്‍ കഴിയുന്നവര്‍ തയ്യാറാകണം. ക്യാമ്പുകളില്‍ ആളുകള്‍ കൂട്ടംകൂടി ഇടപഴകാന്‍ പാടുള്ളതല്ല. ഒരു ക്യാമ്പില്‍ എത്ര ആളുകളെ ഉള്‍ക്കൊള്ളാന്‍ കഴിയുമെന്ന് തിട്ടപ്പെടുത്തണം. കൂടുതല്‍ ആളുകളെ താമസിപ്പിക്കേണ്ടി വന്നാല്‍ ക്യാമ്പുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാം എന്നും കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

അടുത്ത 3 മണിക്കൂറില്‍ കേരളത്തില്‍ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കി മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പും അറിയിച്ചിട്ടുണ്ട്

Related posts

കെല്ലി’ന്‌ 1.25 കോടിയുടെ വിദേശ ഓർഡർ

Aswathi Kottiyoor

ആസിഡ്‌ മഴ” വാർത്ത കള്ളം; കൊച്ചിയിൽ ‘അമ്ല മഴ’ ഉണ്ടായില്ലെന്ന് കുസാറ്റ്‌ പഠനം

Aswathi Kottiyoor

സിൽവർ ലൈൻ: സർവേ നടപടി തടഞ്ഞ സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കി

Aswathi Kottiyoor
WordPress Image Lightbox