മഴക്കെടുതിയുടെ തീവ്രത കൂടുതലായി അനുഭവിക്കുന്ന മലയോരപ്രദേശങ്ങളിലും കോളനികളിലും ജീവിക്കുന്നവർക്ക് അടിയന്തര സഹായമെത്തിക്കാൻ ഇടപെടുമെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ.
മഴക്കെടുതി സംസ്ഥാനത്തു വീണ്ടും ദുരിതം വിതയ്ക്കുകയാണ്. ദുരന്ത ബാധിതർക്കൊപ്പം കോളനികൾ ഒഴിഞ്ഞു പോകേണ്ടി വന്ന നൂറു കണക്കിന് പട്ടിക വിഭാഗക്കാരുമുണ്ട്. അവർക്ക് അതിജീവനത്തിന് ആവശ്യമായ സഹായങ്ങൾ നൽകുമെന്നും മന്ത്രി വ്യക്തമാക്കി.