സംസ്ഥാനത്ത് പരക്കെ കനത്ത മഴ തുടരുന്നു. മഴ ഞായറാഴ്ചയും തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം മുതല്‍ കോഴിക്കോട് വരെയുള്ള 11 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കണ്ണൂര്‍, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചു.
തിരുവനന്തപുരത്തെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. ജില്ലയിൽ കളക്ടര്‍ നവ്ജോത് ഖോസ ജാഗ്രതാ നിര്‍ദേശം നല്കി. അത്യാവശ്യ യാത്രകള്‍ മാത്രം നടത്തണമെന്നും ജലാശയങ്ങളില്‍ കുളിക്കുന്നത് ഒഴിവാക്കണമെന്നും കളക്ടര്‍ അറിയിച്ചു.
പത്തനംതിട്ട പ്രളയ ഭീതിയിലാണ്. കക്കി, ആനത്തോട് ഡാമുകളില്‍ ജലനിരപ്പ് ഉയര്‍ന്നു. ആനത്തോട് ഡാമില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.
കുട്ടനാടും വെള്ളപ്പൊക്ക ഭീഷണി നേരിടുന്നുണ്ട്. എസി റോഡില്‍ വെള്ളം കയറിയ നിലയിലാണ്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.