24 C
Iritty, IN
July 5, 2024
  • Home
  • Kelakam
  • ഇന്റർ നാഷണൽ ബുക്ക് ഓഫ് റെക്കോർഡ് നേടി ശാന്തിഗിരി സ്വദേശി ജിൽസ് ജോൺ
Kelakam

ഇന്റർ നാഷണൽ ബുക്ക് ഓഫ് റെക്കോർഡ് നേടി ശാന്തിഗിരി സ്വദേശി ജിൽസ് ജോൺ

കേളകം: നിരന്തര പരിശ്രമത്തിനും ആഗ്രഹത്തിനും മുൻപിൽ ഇന്റർ നാഷണൽ ബുക്ക് ഓഫ് റെക്കോർഡ് അംഗീകാരം ലഭിച്ച സന്തോഷത്തിലാണ് ശാന്തിഗിരി സ്വദേശി തയ്യിൽ വീട്ടിൽ ജിൽസ് .നിരന്തരം പഠനത്തിലേർപ്പെടണം അതിലൂടെ തന്റെ കേളകത്തെ ജ്യോതിർഗമയ എഡ്യൂക്കേഷൻ സെന്ററിൽ പഠിക്കുന്ന കുട്ടികൾക്ക് അതു പകർന്നു നൽകണം എന്ന ആഗ്രഹത്തിൽ നിന്നാണ് ഒരു മാസം കൊണ്ട് 300 കോഴ്സുകൾ പഠിച്ചു വിജയിച്ച് ഈ നേട്ടത്തിനുടമയായത്. മലയോര മേഖലയ്ക്ക് മുതൽ കൂട്ടാകുന്ന ഈ നേട്ടത്തിനു തിങ്കളാഴ്ച്ച മൂന്ന് മണിക്ക് കേളകം പൊതുജന അനുമോദനവും അവാർഡ് സ്വീകരണവും നടക്കുന്നു.ആദ്യ ഘട്ടത്തിൽ താൻ പഠിച്ച വിഷയത്തിൽ തന്നെ അനുബന്ധ കോഴ്സുകൾ ചെയ്യുകയും. തുടർന്ന് മൈക്രോ ബയോള്ജി, എത്തിക്കൽ ഹാക്കിംഗ്, സൈബർ സെക്യൂരിറ്റി, സൈക്കോളജി, ക്രിമിനോളജി, എന്നിങ്ങനെ മികച്ച വിഷയത്തിൽ പഠനം നടത്തുകയായിരുന്നു. കേന്ദ്ര സംസ്ഥാന സർക്കാരുകൾ നടത്തുന്നതും വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ, യൂണിസെഫ്, മുഹമ്മദ് ബിൻ റാഷിദ് യുണിവേഴ്സിറ്റി, ഐ എസ് ആർ ഒ എന്നിങ്ങനെ നിരവധി പ്രമുഖ സ്ഥാപനങ്ങളിലെ കോഴ്സുകളാണ് ചെയ്യതത്. നിരവധി വിഷയങ്ങളിൽ അറിവു ലഭിക്കുന്നതിന് മാത്രമല്ല വിദ്യാർത്ഥികൾക്ക് മികച്ച അവസരമാണ് ഇതിലൂടെ മറ്റ് പഠനങ്ങൾക്കായി ലഭ്യമാകുന്നതെന്ന് ജിൽസ് ജോൺ ഓപ്പൺ ന്യൂസിനോട് പറഞ്ഞു. തയ്യിൽ ജോൺ , ഷൈനി ദമ്പതികളുടെ മകനാണ് ജിൽസ് സഹോദരൻ സൈല സ് ഭാര്യ ജിസ്മോൾ ഈ നേട്ടത്തിൽ അതീവ സന്തോഷവും അഭിമാനവും തോന്നുന്നുവെന്ന് അറിയിച്ചു.

Related posts

കണിച്ചാര്‍: പഞ്ചായത്ത് പതിനൊന്നാം വാര്‍ഡ് എ ഡി എസ് ബാലസഭാ കുട്ടികള്‍ക്കായി ഓണാഘോഷം സംഘടിപ്പിച്ചു.

Aswathi Kottiyoor

ചെങ്ങോത്ത് കുഞ്ഞിനെ മര്‍ദിച്ച സംഭവം: പട്ടികജാതി,പട്ടികവര്‍ഗ പീഡന നിരോധന നിയമ പ്രകാരവും കേളകം പോലീസ് കേസെടുത്തു

Aswathi Kottiyoor

ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി

Aswathi Kottiyoor
WordPress Image Lightbox