പേരാവൂര്‍: കര്‍മ്മ സമിതിയുടെ നേതൃത്വത്തില്‍ ചിട്ടിപ്പണം തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് പേരാവൂര്‍ കോ-ഓപ്പറേറ്റീവ് ഹൗസ് ബില്‍ഡിംങ്ങ് സൊസൈറ്റി മുന്‍ പ്രസിഡന്റ് കെ.പ്രിയന്റെ വീട്ടിലേക്ക് നടത്താനിരുന്ന മാര്‍ച്ചും ധര്‍ണ്ണയും മറ്റ് സമരങ്ങളും ഒഴിവാക്കി.സി.പി.ഐ.എം ജില്ല സെക്രട്ടിയുമായി കര്‍മ്മ സമിതി ഭാരവാഹികള്‍ നടത്തിയ ചര്‍ച്ചയെ തുടന്നാണ് സമര പരിപാടികള്‍ ഒഴിവാക്കിയതെന്ന് കര്‍മ്മ സമിതി ഭാരവാഹികള്‍ പേരാവൂരില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.
നിക്ഷേപകര്‍ക്ക് ചിട്ടി പണം മടക്കി നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കര്‍മ്മ സമിതിയുടെ നേതൃത്വത്തില്‍ പേരാവൂര്‍ കോ-ഓപ്പറേറ്റീവ് ഹൗസ് ബില്‍ഡിംഗ് സൊസൈറ്റിക്ക് മുന്നില്‍ നടത്തിയ റിലേ നിരാഹാര സമരം ബുധനാഴ്ച അവസാനിപ്പിച്ചിരുന്നു.
നിലവില്‍ എ.ആര്‍ ന്റെ കണക്ക് പ്രകാരം ബാങ്കിലേക്ക് തിരിച്ചുകിട്ടാനുള്ളത് ഒരു കോടി 86 ലക്ഷം രൂപ മാത്രമാണ്. ഇതില്‍ ഏകദേശം 90 ശതമാനത്തോളം അയാളെ ബിനാമി ഇടപാട് നടത്തി മതിയായ രേഖകള്‍ വെക്കാതെ നല്‍കിയ വായ്പ നല്‍കിയതാണ് അതുകൊണ്ട് തന്നെ 25 ലക്ഷത്തോളം രൂപ മാത്രമെ തിരിച്ചു ലഭിക്കുകയുള്ളു എന്നും പിന്നെയുള്ള പോംവഴി ബാങ്കിന് സ്വന്തമായുള്ള ബില്‍ഡിംങ്ങ് വില്‍പ്പന നടത്തി നിക്ഷേപകരുടെ പണം തിരിച്ചു കൊടുക്കാം എന്ന് ഒരു സമീപനമാണ് ജില്ലാസെക്രട്ടറി എടുത്തതെന്നും കര്‍മ്മസമിതി അംഗങ്ങള്‍ പറഞ്ഞു.
കൂടാതെ ബാങ്ക് ജനറല്‍ബോഡിയും മറ്റ് കാര്യങ്ങളും ഏകോപിപ്പിച്ചു കൊണ്ട് എത്രയും പെട്ടെന്ന് കെട്ടിടം വില്‍പ്പന നടത്താനുള്ള നടപടിക്രമങ്ങള്‍ സജീവമായിട്ട് പാര്‍ട്ടി ഇടപെടും എന്ന് ഉറപ്പു കിട്ടിയതിന്റെ ഭാഗമായിട്ടാണ് കര്‍മ്മ സമിതി സമരത്തില്‍ നിന്നും പിന്‍മാറുന്നതെന്നും ഇതുമായി ബന്ധപ്പെട്ട് ജില്ല സെക്രട്ടറി
എം.വി.ജയരാജന്‍ ഉള്‍പ്പെടെ പങ്കെടുത്തു കൊണ്ട് ഈ മാസം പത്തൊന്‍പതിന് യോഗം നടക്കുമെന്നും കര്‍മ്മ സമിത ഭാരവാഹികളായ സിബി മച്ചേരി, കെ.സനീഷ്, ടി.ബി.വിനോദ് ,ജോണ്‍ പാലിയത്തില്‍ തുടങ്ങിയവര്‍ പേരാവൂരില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.