24.9 C
Iritty, IN
October 5, 2024
  • Home
  • Iritty
  • ആർട്ട്‌ വർക്കർസ് സംഘ് (ബി എം എസ് ) അംഗത്വവിതരണം ഉദ്ഘടനം ചെയ്തു
Iritty

ആർട്ട്‌ വർക്കർസ് സംഘ് (ബി എം എസ് ) അംഗത്വവിതരണം ഉദ്ഘടനം ചെയ്തു

ഇരിട്ടി : ഈയിടെ രൂപീകൃതമായ കേരളത്തിലെ വിവിധ കലാകാരൻമാരുടെ സംഘടനയായ ആർട്ട്‌ വർക്കർസ് സംഘിന്റെ (ബി എം എസ് ) സംസ്ഥാനതല അംഗത്വ വിതരണ ഉദ്‌ഘാടനം ഇരിട്ടി മൂലോത്തുംകുന്ന് കൈരാതി കിരത ക്ഷേത്ര സന്നിധിയിൽ നടന്നു. വിജയദശമി ദിനത്തിൽ നടന്ന ചടങ്ങിൽ ക്ഷേത്ര രക്ഷധികാരിയും ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിംഗ്‌ പ്രസിഡന്റുമായ വത്സൻ തില്ലങ്കേരി പ്രശസ്ത സംഗീത സംവിധായകൻ വി. വി. സോമസുന്ദരം, തബല ആർട്ടിസ്റ്റ് ഷൈനിവിജയൻ എന്നിവർക്ക് സംഘടനയുടെ അംഗത്വ കാർഡ് നൽകിക്കൊണ്ട് ഇതിന്റെ ഉദ്ഘടനം നിർവഹിച്ചു. ബി എം എസ് കണ്ണൂർ ജില്ലാ സെക്രട്ടറി എം. വേണുഗോപാൽ, ആർട്ട്‌ വർക്കർസ് സംഘ് (ബി എം എസ് )സംസ്ഥാന വൈ :പ്രസിഡന്റ് ജോജു പുന്നാട് എന്നിവർ പങ്കെടുത്തു.

Related posts

കളിക്കുന്നതിനിടയിൽ മുറിക്കുള്ളിൽ കുടുങ്ങിയ കുട്ടിയെ അഗ്നിശമന സേന രക്ഷപ്പെടുത്തി

Aswathi Kottiyoor

വീര പഴശ്ശിരാജ ദേശസ്നേഹത്തിന്റെയും ആദർശത്തിന്റെ ആൾരൂപം – കൃഷ്ണകുമാർ കണ്ണോത്ത്

Aswathi Kottiyoor

8 പദ്ധതികൾക്ക് 3.05 കോടി രൂപ അനുവദിച്ചു

Aswathi Kottiyoor
WordPress Image Lightbox