24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • സ്റ്റാര്‍ട്ട് അപ്പുകള്‍ വഴി തൊഴില്‍ നല്‍കുമെന്ന സര്‍ക്കാര്‍ വാഗ്ദാനം പാതിവഴിയില്‍
Kerala

സ്റ്റാര്‍ട്ട് അപ്പുകള്‍ വഴി തൊഴില്‍ നല്‍കുമെന്ന സര്‍ക്കാര്‍ വാഗ്ദാനം പാതിവഴിയില്‍

കൊവിഡ് കാലത്ത് ഐടി മേഖലയില്‍ അവസരങ്ങള്‍ നിരവധി ഉണ്ടായിട്ടും അതിനെ പ്രോത്സാഹിപ്പിക്കാതെ സംസ്ഥാന സര്‍ക്കാര്‍. സ്റ്റാര്‍ട്ട് അപ്പുകള്‍ വഴി ഇരുപതിനായിരം പേര്‍ക്ക് വഴി തൊഴില്‍ നല്‍കുമെന്ന വാഗ്ദാനം പൂര്‍ണ്ണമായും നടപ്പായില്ല. കൊവിഡില്‍ തകര്‍ന്ന ഐടി അനുബന്ധ വ്യവസായങ്ങള്‍ക്ക് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന സ്റ്റാര്‍ട്ട് അപ്പ് മിഷന്‍ സിഇഒയുടെ ശുപാര്‍ശയും ഫയലിലൊതുങ്ങി.

ഈ വര്‍ഷം ജനുവരി 15 ന് ധനമന്ത്രിയായിരുന്ന തോമസ് ഐസക് അവതരിപ്പിച്ച ബജറ്റില്‍ 2500 സ്റ്റാര്‍ട്ടപ്പുകള്‍. 20000 തൊഴില്‍ എന്നിവയായിരുന്നു വാഗ്ദാനം. ഐസക്കിന്‍റെ ബജറ്റ് പ്രഖ്യാപനം നടന്നിട്ട് 9 മാസം പിന്നിട്ടപ്പോള്‍, ആകെ ഉണ്ടായത് 198 സ്റ്റാര്‍ട്ട് അപ്പുകളാണ്.

കൊവിഡ് കാലത്ത് പല തരത്തിലുള്ള നൂതന സോഫ്റ്റ് വെയറുകള്‍ ആവശ്യമായി വന്നപ്പോള്‍ കേരളം ആശ്രയിച്ചത് മറ്റ് സംസ്ഥാനങ്ങളെയാണ്. മികച്ച വിഭവ ശേഷി ഉണ്ടായിട്ടും സൗകര്യങ്ങളും ഉണ്ടായിട്ടും അത് വേണ്ട തരത്തിലുപയോഗിക്കാന്‍ കേരളത്തിനായില്ല. കേരളത്തിലെ സ്റ്റാര്‍ട്ട്‌അപ്പുകളുടെ കണ്‍സോര്‍ഷ്യം രൂപീകരിക്കുമെന്ന വാഗ്ദാനവും നടപ്പായില്ല. വിദേശ സര്‍വകലാശാലകളും കമ്ബനികളുമായി സഹകരിച്ച്‌ 10 അന്താരാഷ്ട്ര ലോഞ്ചിംഗ് കേന്ദ്രങ്ങള്‍ രൂപീകരിക്കാനുള്ള തീരുമാനവും പൂര്‍ണ്ണതയില്‍ എത്തിയില്ല.

Related posts

രാത്രി പോസ്റ്റ്‌മോര്‍ട്ടത്തിന് നടപടിയെടുക്കണം: ഹൈക്കോടതി

Aswathi Kottiyoor

കേരളത്തിൽ വൻ നിക്ഷേപത്തിന്‌ ട്രൈസ്റ്റാർ ; ആദ്യഘട്ടത്തിൽ 5 ഹൈടെക് ഫ്യുവൽ സ്റ്റേഷൻ സ്ഥാപിക്കും

Aswathi Kottiyoor

സ്ത്രീധനം അവസാനിപ്പിക്കൽ സമൂഹത്തിന്റെ ഉറച്ച തീരുമാനമാകണം: മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox