20.8 C
Iritty, IN
November 23, 2024
  • Home
  • Kerala
  • സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി നേരിടാന്‍ കോടികള്‍ ചെലവാക്കണ്ട സ്ഥിതിയെന്ന് റിപ്പോര്‍ട്ടുകള്‍
Kerala

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി നേരിടാന്‍ കോടികള്‍ ചെലവാക്കണ്ട സ്ഥിതിയെന്ന് റിപ്പോര്‍ട്ടുകള്‍

ഊര്‍ജ പ്രതിസന്ധിയില്‍ നിന്നും മറികടക്കാന്‍ പ്രതിദിനം 2 കോടിയോളം രൂപ അധികം ചെലവഴിക്കേണ്ട സ്ഥിതിയിലാണ് കെഎസ്‌ഇബി വ്യക്തമാക്കി. ജല വൈദ്യുത പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കിയിരുന്നുവെങ്കില്‍, ഇത്തരമൊരു സാഹചര്യം ഒഴിവാക്കാമായിരുന്നുവെന്ന് കണക്കുകള്‍ പറയുന്നു. സംസ്ഥാനത്ത് ലഭ്യമായ വെള്ളത്തിന്‍റെ പത്തിലൊന്നു പോലും വൈദ്യുതി ഉത്പാദനത്തിന് ഉപയോഗിക്കുന്നില്ലെന്ന് വൈദ്യുതി മന്ത്രി തന്നെ വ്യക്തമാക്കുന്നു.

സംസ്ഥാനത്തിനാവശ്യമായ വൈദ്യുതിയുടെ 30 ശതമാനം മാത്രമാണ് കേരളത്തില്‍ ഉത്പാദിപ്പിക്കുന്നത്. 70 ശതമാനവും പുറത്ത് നിന്ന് ദീര്‍ഘകാല കരാറിന്‍റെ അടിസ്ഥാനത്തില്‍ വാങ്ങുകയാണ്. കല്‍ക്കരി ക്ഷാമം മൂലം താപനിലയങ്ങളിലെ ഉത്പാദനം കുറഞ്ഞതോടെയാണ് കേരളത്തിലും വൈദ്യുതി ക്ഷാമം രൂക്ഷമായത്. 3800 മെഗാവാട്ട് വൈദ്യുതിയാണ് പ്രതിദിനം കേരളത്തിന് വേണ്ടത്. 1600 മെഗാവാട്ട് മാത്രമാണ് ഇവിടെ ജലവൈദ്യുത പദ്ധതികളില്‍ നിന്നും ഉത്പാദിപ്പിക്കുന്നത്.

Related posts

ഓ​ട്ടോ​ചാ​ർ​ജ് വ​ർ​ധ​ന ; ഹൈ​ക്കോ​ട​തി വി​ശ​ദീ​ക​ര​ണം തേടി

Aswathi Kottiyoor

ദുർഗാഷ്ടമി: ഒക്ടോബർ മൂന്നിന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

Aswathi Kottiyoor

*സ്‌കൂളുകളില്‍ ക്ലാസ്‌ സ്ഥാനക്കയറ്റ നടപടികള്‍ ഇന്ന്‌ പൂര്‍ത്തിയാകും ; നാളെമുതല്‍ സ്‌കൂള്‍ മാറ്റത്തിനുള്ള ടിസിക്കും പുതിയ സ്‌കൂളില്‍ ചേരുന്നതിനും അപേക്ഷിക്കാം*

Aswathi Kottiyoor
WordPress Image Lightbox