21.6 C
Iritty, IN
November 22, 2024
  • Home
  • Kerala
  • സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്
Kerala

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

സംസ്ഥാനത്ത്ഇന്നും നാളെയും ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വൈകുന്നേരത്തോടെ തെക്കൻ ജില്ലകളിൽ മഴ ലഭിച്ച് തുടങ്ങാനും നാളെയോടെ കേരളത്തിൽ വ്യാപകമായി മഴ ലഭിക്കാനുമാണ് സാധ്യത. അറബിക്കടലിൽ ലക്ഷദ്വീപിനു സമീപം രൂപപ്പെട്ട ന്യൂനമർദം കേരളതീരത്തേക്ക് നീങ്ങുന്ന സാഹചര്യത്തിലാണിത്.തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. നാളെ മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലേർട്ടും എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, വയനാട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിർദേശം നൽകി.

കേരള തീരത്ത് മണിക്കൂറിൽ 40 മുതൽ 50 കി.മിവരെ വേഗതയിലുള്ള കാറ്റിന് സാധ്യതയുണ്ട്. ചില സമയങ്ങളിൽ അത് 60 കി.മിവരെയാകാമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. കടൽ പ്രക്ഷുബ്ദമാകാനും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ തീരദേശവാസികളും മത്സ്യത്തൊഴിലാളികളും പ്രത്യേക ജാഗ്രത പുലർത്തണം. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ ശനിയാഴ്ച വരെ മത്സ്യ ബന്ധനം വിലക്കി

Related posts

മിത്രമെങ്കിൽ തളിർക്കും; ശത്രുവെങ്കിൽ ഒതുക്കും ; ആമ്പൽ പരിസ്ഥിതിയുടെ മിത്രമോ ശത്രുവോ Read more:

Aswathi Kottiyoor

അഞ്ചുമാസമായി ശമ്പളമില്ല; ആറളം ഫാമിൽ ആശ്വാസ സഹായം നൽകുന്നത് 5000 രൂപ

Aswathi Kottiyoor

തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ പൊതുമരാമത്ത് പ്രവൃത്തി നിരക്കുകളിൽ പത്ത് ശതമാനം വർധനവ്: മന്ത്രി

Aswathi Kottiyoor
WordPress Image Lightbox