24.2 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ഇരുട്ട് പരക്കുന്നു ; പഞ്ചാബ്‌, രാജസ്ഥാൻ, ബിഹാർ, ജാർഖണ്ഡ്‌, ആന്ധ്രപ്രദേശ്‌ പവർകട്ട്‌ ഏര്‍പ്പെടുത്തി.
Kerala

ഇരുട്ട് പരക്കുന്നു ; പഞ്ചാബ്‌, രാജസ്ഥാൻ, ബിഹാർ, ജാർഖണ്ഡ്‌, ആന്ധ്രപ്രദേശ്‌ പവർകട്ട്‌ ഏര്‍പ്പെടുത്തി.

കൽക്കരിക്ഷാമത്തെതുടർന്നുള്ള വൈദ്യുതിപ്രതിസന്ധി പല സംസ്ഥാനങ്ങളെയും പവർകട്ടിലേക്ക്‌ തള്ളിവിടുമ്പോഴും പ്രശ്‌നങ്ങളില്ലെന്ന് ആവർത്തിച്ച്‌ കേന്ദ്രം. ജാർഖണ്ഡിലെ കൽക്കരിഖനികൾ സന്ദർശിച്ച കൽക്കരിമന്ത്രി പ്രഹ്ലാദ്‌ സിങ്‌, രണ്ട്‌ ദശലക്ഷം ടൺ കൽക്കരി ബുധനാഴ്‌ച വിതരണം ചെയ്‌തതായി അവകാശപ്പെട്ടു. എന്നാല്‍ പഞ്ചാബ്‌, രാജസ്ഥാൻ, ബിഹാർ, ജാർഖണ്ഡ്‌, ആന്ധ്രപ്രദേശ്‌ സംസ്ഥാനങ്ങളിൽ പവർകട്ട്‌ തുടരുന്നു.

പല സംസ്ഥാനവും പവർ എക്‌സ്‌ചേഞ്ചിൽനിന്ന്‌ ഉയർന്ന വിലയ്‌ക്ക്‌ വൈദ്യുതി വാങ്ങേണ്ട സ്ഥിതിയില്‍. ആന്ധ്ര യൂണിറ്റിന്‌ 15 രൂപ നിരക്കിൽ മൂന്നിരട്ടി വിലയ്‌ക്കാണ്‌ വൈദ്യുതി വാങ്ങുന്നത്‌. പഞ്ചാബ്‌ യൂണിറ്റിന്‌ 15 രൂപവരെ വില നൽകി. എന്നിട്ടും നാലുമണിക്കൂർവരെ പവർകട്ടാണ്‌. വൈദ്യുതിവിലകൂടി വർധിച്ചാല്‍ വിലക്കയറ്റം രൂക്ഷമാകുമെന്ന്‌ വിദഗ്‌ധർ ചൂണ്ടിക്കാട്ടി.

രാജസ്ഥാൻ, ബിഹാർ, ജാർഖണ്ഡ്‌, ഹരിയാന എന്നിവിടങ്ങളില്‍ വൈദ്യുതി ലഭ്യതയിലെ കുറവ്‌ 2.3 ശതമാനംമുതൽ 14.7 ശതമാനംവരെ. ആന്ധ്രയിലെ ശ്രീകാകുളത്ത്‌ വ്യവസായങ്ങൾക്ക്‌ വൈകിട്ട്‌ ആറുമുതൽ 10 വരെ വൈദ്യുതി നൽകില്ല. പവർ സിസ്റ്റം ഓപ്പറേഷൻ കോർപറേഷന്റെ കണക്കുപ്രകാരം ഒക്‌ടോബർ 12 വരെ വൈദ്യുതി ലഭ്യതയിൽ 750 ദശലക്ഷം യൂണിറ്റിന്റെ കുറവുണ്ട്‌. 2016ന്‌ മാർച്ചിനുശേഷം ആദ്യമായാണ്‌ ഇത്ര വലിയ ഇടിവ്.

Related posts

ഇതാണ് നമ്പർപ്ലേറ്റെന്ന് വാഹനവകുപ്പ്‌, സമ്മതിക്കില്ലെന്ന് പോലീസ്, ഏതെങ്കിലും ഒന്നുറപ്പിക്കുവെന്ന് ജനം.

Aswathi Kottiyoor

മത്സ്യത്തൊഴിലാളികള്‍ക്ക് മണ്ണെണ്ണ പെര്‍മിറ്റ്: സംയുക്ത പരിശോധന 27ന്

Aswathi Kottiyoor

കോ​വി​ഡ്: സം​സ്ഥാ​ന​ത്ത് വി​ത​ര​ണം ചെ​യ്ത​ത് 10.98 കോ​ടി ഭ​ക്ഷ്യ​കി​റ്റു​ക​ള്‍

Aswathi Kottiyoor
WordPress Image Lightbox