30.4 C
Iritty, IN
October 6, 2024
  • Home
  • Kerala
  • കമ്യൂണിറ്റി ഓഫീസര്‍മാരുടെ പാസ്സിങ് ഔട്ട് പരേഡ്; പൊലീസ് മേധാവി അഭിവാദ്യം സ്വീകരിച്ചു
Kerala

കമ്യൂണിറ്റി ഓഫീസര്‍മാരുടെ പാസ്സിങ് ഔട്ട് പരേഡ്; പൊലീസ് മേധാവി അഭിവാദ്യം സ്വീകരിച്ചു

സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ് പദ്ധതിയില്‍ നിയമിതരായ കമ്മ്യൂണിറ്റി ഓഫീസര്‍മാരുടെ പാസ്സിങ് ഔട്ട് പരേഡില്‍ സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് അഭിവാദ്യം സ്വീകരിച്ചു. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ പരിശീലനവിഭാഗം എ.ഡി.ജി.പി യോഗേഷ് ഗുപ്ത, ട്രെയിനിങ് കോളജ് പ്രിന്‍സിപ്പല്‍ കെ.എല്‍.ജോണ്‍കുട്ടി, അഡീഷണല്‍ സ്റ്റേറ്റ് നോഡല്‍ ഓഫീസറും എക്സൈസ് വിജിലന്‍സ് എസ്.പിയുമായ മുഹമ്മദ് ഷാഫി എന്നിവരും പങ്കെടുത്തു.വിദ്യാലയങ്ങളില്‍ എസ്.പി.സി പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാനായി അതത് സ്കൂളുകളിലെ അധ്യാപകരെയാണ് കമ്മ്യൂണിറ്റി ഓഫീസര്‍മാരായി നിയമിക്കുന്നത്. എല്ലാ ജില്ലകളില്‍ നിന്നുമായി തിരഞ്ഞെടുക്കപ്പെട്ട 64 ഹൈസ്കൂള്‍ അധ്യാപകരാണ് പൊലീസ് ട്രെയിനിങ് കോളജില്‍ പത്തു ദിവസത്തെ പരിശീലനം പൂര്‍ത്തിയാക്കി പാസ്സിങ് ഔട്ട് പരേഡില്‍ പങ്കെടുത്ത് സത്യപ്രതിജ്ഞ ചെയ്തത്.

എസ്.പി.സിയുമായി ബന്ധപ്പെട്ട് കുട്ടികള്‍ക്ക് പരിശീലനം നല്‍കേണ്ട വിവിധ വിഷയങ്ങളില്‍ ഇവര്‍ക്ക് വിദഗ്ധര്‍ ക്ലാസ്സെടുത്തിട്ടുണ്ട്. ഫയര്‍ഫോഴ്സ് മേധാവി ഡോ.ബി.സന്ധ്യ, വനംവകുപ്പ് മേധാവി പി.കെ.കേശവന്‍, എ.ഡി.ജി.പി മനോജ് എബ്രഹാം, ഐ.ജി. പി.വിജയന്‍, പട്ടികവര്‍ഗ്ഗ വകുപ്പ് ഡയറക്ടര്‍ ടി.വി.അനുപമ, കവി മധുസൂദനന്‍ നായര്‍, നടന്‍ കരമന സുധീര്‍ എന്നിവര്‍ കമ്മ്യൂണിറ്റി പൊലീസിംഗ് ഓഫീസര്‍മാരുമായി പല ദിവസങ്ങളില്‍ സംവദിച്ചു.

Related posts

യുക്രെയിനിൽനിന്ന് 331 മലയാളികൾകൂടി കേരളത്തിലെത്തി

Aswathi Kottiyoor

ഒ​ന്ന​ര വ​യ​സു​കാ​രി​ക്ക് നേ​രെ അ​ച്ഛ​ന്‍റെ ക്രൂ​ര​ത; തേ​പ്പു​പെ​ട്ടി കൊ​ണ്ടു പൊ​ള്ള​ലേ​ൽ​പ്പി​ച്ചു

Aswathi Kottiyoor

മുഴുവൻ വീടുകളിലും ദേശീയപതാക ഉയർത്തണമെന്ന് കളക്ടർ

Aswathi Kottiyoor
WordPress Image Lightbox