24.2 C
Iritty, IN
October 5, 2024
  • Home
  • Iritty
  • ഇരിട്ടി മഹാത്മാഗാന്ധി കോളേജ് മെറിറ്റ് ഡേ
Iritty

ഇരിട്ടി മഹാത്മാഗാന്ധി കോളേജ് മെറിറ്റ് ഡേ

ഇരിട്ടി : ഇരിട്ടി മഹാത്മാഗാന്ധി കോളേജ് പി ടി എ യുടെ ആഭിമുഖ്യത്തിൽ മെറിറ്റ് ഡേ സംഘടിപ്പിച്ചു. കഴിഞ്ഞ രണ്ട് അദ്ധ്യയന വർഷങ്ങളിൽ യൂണിവേഴ്‌സിറ്റി തലത്തിൽ റാങ്കുകളും ഉയർന്ന ഗ്രേഡും കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു. ഇതോടൊപ്പം പി എച്ച് ഡി നേടിയ കമ്പ്യൂട്ടർ സയൻസ് വിഭാഗം അദ്ധ്യാപകരായ ഡോ. കെ. ജിനേഷ്, ഡോ . പി.കെ. അഷ്‌മ എന്നിവരെ ആദരിച്ചു. കണ്ണൂർ യൂണിവേഴ്‌സിറ്റി രജിസ്ട്രാർ ഡോ. അനിൽ രാമചന്ദ്രൻ ചടങ്ങ് ഉദ്‌ഘാടനം ചെയ്തു. മനുഷ്യത്വം നിറഞ്ഞ വിദ്യാഭ്യാസമാണ് ഇന്നിന്റെ ആവശ്യമെന്ന് അദ്ദേഹം തന്റെ ഉദ്‌ഘാടന പ്രസംഗത്തിൽ പറഞ്ഞു. പ്രിൻസിപ്പൽ ഡോ. വി. അജിത അദ്ധ്യക്ഷനായി. ഇരിട്ടി എഡ്യുക്കേഷണൽ സൊസൈറ്റി പ്രസിഡന്റ് സി.വി. ജോസഫ്, സിക്രട്ടറി എൻ. അശോകൻ, മനോഹരം കോട്ടാത്ത് , ഡോ . ഷിജോ എം. ജോസഫ്, ഡോ . ആർ. സ്വരൂപ, കെ. വി. പ്രമോദ് കുമാർ, സി.വി. സന്ധ്യ, ഡോ .കെ. ആർ. രഹിൻ , ഡോ . ആർ. ബിന്ദുമോൻ എന്നിവർ പ്രസംഗിച്ചു.

Related posts

കോവിഡ് അതിവ്യാപനം – അനധികൃതസമായി അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കെട്ടിട ഉടമകൾക്കെതിരെ നടപടി സ്വീകരിക്കും…………

Aswathi Kottiyoor

കെ പി എസ് ടി എ സായാഹ്ന സദസ്സ് നടത്തി

Aswathi Kottiyoor

കോണ്‍ഗ്രസ് കീഴ്പ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വളയം ചാലില്‍ നില്‍പ്പ് സമരം നടത്തി

Aswathi Kottiyoor
WordPress Image Lightbox