23.6 C
Iritty, IN
July 8, 2024
  • Home
  • Peravoor
  • പേരാവൂർ ഹൗസ് ബിൽഡിങ്ങ് സൊസൈറ്റി ചിട്ടി തട്ടിപ്പ് ;സെ​ക്ര​ട്ട​റി സ്വ​ത്ത് മ​ക്ക​ളു​ടെ പേ​രി​ലേ​ക്ക് മാ​റ്റാ​ൻ ശ്രമിച്ചതായി പരാതി
Peravoor

പേരാവൂർ ഹൗസ് ബിൽഡിങ്ങ് സൊസൈറ്റി ചിട്ടി തട്ടിപ്പ് ;സെ​ക്ര​ട്ട​റി സ്വ​ത്ത് മ​ക്ക​ളു​ടെ പേ​രി​ലേ​ക്ക് മാ​റ്റാ​ൻ ശ്രമിച്ചതായി പരാതി

പേരാവൂർ:ചിട്ടി കാലാവധി കഴിഞ്ഞിട്ടും നിക്ഷേപകർക്ക് പണം നൽകാത്ത സംഭവത്തിൽ വകുപ്പ്തല അന്വേഷണം നേരിടുന്ന പേരാവൂർ ഹൗസ് ബിൽഡിങ്ങ് സൊസൈറ്റി സെക്രട്ടറി പി.വി ഹരിദാസൻ്റെ പേരിലുള്ള വസ്തുവകകളുടെ ക്രയവിക്രയം തടഞ്ഞു കൊണ്ടുള്ള ഉത്തരവ് ജോയിൻ്റ് രജിസ്ട്രാർ പ്രത്യേക ദൂതൻ വഴി പേരാവൂർ സബ് രജിസ്ട്രാർക്ക് കൈമാറി.
ചിട്ടി കാലാവധി കഴിഞ്ഞിട്ടും നിക്ഷേപകർക്ക് പണം നൽകാത്ത സംഭവത്തിൽ വകുപ്പ്തല അന്വേഷണം നേരിടുന്ന പേരാവൂർ ഹൗസ് ബിൽഡിങ്ങ് സൊസൈറ്റി സെക്രട്ടറി പി.വി ഹരിദാസ് തന്റെ സ്വത്തുവകകൾ മക്കളുടെ പേരിലേക്ക് മാറ്റാൻ ശ്രമിച്ചതായി പരാതിയെ തുടർന്നാണ് സെക്രട്ടറി പി.വി ഹരിദാസൻ്റെ പേരിലുള്ള വസ്തുവകകളുടെ ക്രയവിക്രയം തടഞ്ഞു കൊണ്ടുള്ള ഉത്തരവ് ജോയിൻ്റ് രജിസ്ട്രാർ പ്രത്യേക ദൂതൻ വഴി പേരാവൂർ സബ് രജിസ്ട്രാർക്ക് കൈമാറിയത്. നേരത്തെ സെക്രട്ടറിയുടെ സ്വത്തുവകകളുടെ ലഭ്യമായ വിവരം അസിസ്റ്റന്റ് രജിസ്ട്രാർ മുൻപ് തന്നെ ജോയിന്റ് രജിസ്ട്രാർക്ക് കൈമാറുകയും ക്രയവിക്രയം തടയാനാവശ്യമായ നടപടി സ്വീകരിക്കാൻ അപേക്ഷിക്കുകയും ചെയ്തിരുന്നു. ഇക്കാര്യത്തിൽ നടപടിക്രമങ്ങൾ നടന്നുവരുന്നതിനിടെയാണ് തന്റെ പേരിലുള്ള സ്വത്തുക്കൾ മക്കളുടെ പേരിലേക്ക് മാറ്റാൻ സെക്രട്ടറി ശ്രമിച്ചത് എന്നാണ് പരാതി.

Related posts

പേരാവൂർ പുസ്തകോത്സവത്തിന് തുടക്കം കുറിച്ചു

Aswathi Kottiyoor

കഞ്ചാവും മദ്യവും നിരോധിത പുകയില ഉല്പന്നങ്ങളും വില്പനയിൽ നിന്ന് വിമുക്തി ഇല്ലാതെമുരിങ്ങോടി പ്രദേശം

Aswathi Kottiyoor

അറയങ്ങാടിൽ പുസ്തകം സ്വയം സഞ്ചരിക്കുന്ന പദ്ധതി

Aswathi Kottiyoor
WordPress Image Lightbox