22.6 C
Iritty, IN
July 8, 2024
  • Home
  • Kerala
  • പ്ലസ് വണ്‍ പ്രവേശനം : പരിശോധിച്ചു നടപടിയെന്ന് വിദ്യാഭ്യാസമന്ത്രി
Kerala

പ്ലസ് വണ്‍ പ്രവേശനം : പരിശോധിച്ചു നടപടിയെന്ന് വിദ്യാഭ്യാസമന്ത്രി

പ്ല​​സ് വ​​ണ്‍ പ്ര​​വേ​​ശ​​ന​​ത്തി​​നു​​ള്ള പ്ര​​ധാ​​ന അ​​ലോ​​ട്ട്മെ​​ന്‍റ് പൂ​​ര്‍ത്തി​​യാ​​കു​​ന്ന 23 നു​​ ശേ​​ഷം സ​​പ്ലി​​മെ​​ന്‍റ​​റി അ​​ലോ​​ട്ട്മെ​​ന്‍റു​​ക​​ള്‍ ആ​​രം​​ഭി​​ക്കു​​ന്ന​​തി​​നു മു​​ന്പു സം​​സ്ഥാ​​ന​​ത്തെ എ​​ല്ലാ ജി​​ല്ല​​ക​​ളു​​ടെ​​യും സ്ഥി​​തി വി​​ശ​​ദ​​മാ​​യി പ​​രി​​ശോ​​ധി​​ച്ച് ആ​​വ​​ശ്യ​​മാ​​യ ന​​ട​​പ​​ടി​​ക​​ള്‍ സ്വീ​​ക​​രി​​ക്കു​​മെ​​ന്നു വി​​ദ്യാ​​ഭ്യാ​​സമ​​ന്ത്രി വി.​​ ശി​​വ​​ന്‍കു​​ട്ടി പ​​ത്ര​​ക്കു​​റി​​പ്പി​​ല്‍ അ​​റി​​യി​​ച്ചു.

ക​​ഴി​​ഞ്ഞ അ​​ഞ്ചു വ​​ര്‍ഷ​​ങ്ങ​​ളി​​ല്‍ 2016 ലാ​​ണ് ഏ​​റ്റ​​വും കൂ​​ടു​​ത​​ല്‍ വി​​ദ്യാ​​ര്‍ഥി​​ക​​ള്‍ എ​​സ്എ​​സ്എ​​ല്‍സി പാ​​സാ​​യ​​ത്.​​ അ​​ന്ന് 4,58,080 വി​​ദ്യാ​​ര്‍ഥി​​ക​​ൾ ഉ​​ന്ന​​തപ​​ഠ​​ന​​ത്തി​​ന് യോ​​ഗ്യ​​ത നേ​​ടി. ആ ​​വ​​ര്‍ഷം ആ​​കെ അ​​പേ​​ക്ഷ​​ക​​ര്‍ 5,17,156 ആ​​യി​​രു​​ന്നു. പ്ര​​സ്തു​​ത വ​​ര്‍ഷം 22,879 വി​​ദ്യാ​​ര്‍ഥി​​ക​​ള്‍ക്ക് എ​​ല്ലാ വി​​ഷ​​യ​​ത്തി​​നും എ ​​പ്ല​​സ് ല​​ഭി​​ച്ചു.

ആ​​കെ ല​​ഭ്യ​​മാ​​യി​​രു​​ന്ന 4,13,564 സീ​​റ്റു​​ക​​ളി​​ല്‍ 3,84,612 അ​​പേ​​ക്ഷ​​ക​​ര്‍ പ്ര​​വേ​​ശ​​നം നേ​​ടു​​ക​​യു​​ണ്ടാ​​യി. സ​​ര്‍ക്കാ​​ര്‍, എ​​യ്ഡ​​ഡ്, അ​​ണ്‍എ​​യ്ഡ​​ഡ് മേ​​ഖ​​ല​​ക​​ളി​​ലാ​​യി അ​​ന്ന് 28,952 സീ​​റ്റ് ഒ​​ഴി​​ഞ്ഞു കി​​ട​​ന്നു.

ക​​ഴി​​ഞ്ഞ അ​​ഞ്ച് വ​​ര്‍ഷ​​ങ്ങ​​ളെ അ​​പേ​​ക്ഷി​​ച്ച് ഈ ​​വ​​ര്‍ഷം എ​​സ്എ​​സ്എ​​ല്‍സി പാ​​സാ​​യ​​വ​​രു​​ടെയും പ്ര​​വേ​​ശ​​ന​​ത്തി​​നാ​​യി അ​​പേ​​ക്ഷി​​ച്ച​​വ​​രു​​ടെയും എ​​ണ്ണം കു​​റ​​വാ​​ണ്. ഈ ​​വ​​ര്‍ഷം അ​​പേ​​ക്ഷ സ​​മ​​ര്‍പ്പി​​ച്ച​​വ​​രു​​ടെ എ​​ണ്ണം 4,65,219 ​​ആ​​ണ്.

നി​​ല​​വി​​ല്‍ 1,10,334 വി​​ദ്യാ​​ര്‍ഥി​​ക​​ള്‍ മെ​​രി​​റ്റ് ക്വാ​​ട്ട​​യി​​ല്‍ മാ​​ത്രം പ്ര​​വേ​​ശ​​നം നേ​​ടി​​യി​​ട്ടു​​ണ്ട്. എ​​ല്ലാ വി​​ഷ​​യ​​ത്തിനും എ ​​പ്ല​​സ് നേ​​ടി​​യ ചു​​രു​​ക്കം ചി​​ല വി​​ദ്യാ​​ര്‍ഥി​​ക​​ള്‍ക്ക് അ​​വ​​രു​​ടെ അ​​പേ​​ക്ഷ​​യി​​ല്‍ വ​​ള​​രെ കു​​റ​​ച്ചു മാ​​ത്രം ഓ​​പ്ഷ​​നു​​ക​​ള്‍ ഉ​​ള്‍പ്പെ​​ടു​​ത്തി​​യ​​തി​​ന്‍റെ ഫ​​ല​​മാ​​യി അ​​ലോ​​ട്ട്മെ​​ന്‍റ് ല​​ഭി​​ച്ചി​​ട്ടി​​ല്ല.

എ​​യ്ഡ​​ഡ് സ്കൂ​​ളു​​ക​​ളി​​ലെ ക​​മ്യൂ​​ണി​​റ്റി, മാ​​നേ​​ജ്മെ​​ന്‍റ് ക്വോ​​ട്ട​​ക​​ളി​​ലും വൊ​​ക്കേ​​ഷ​​ണ​​ല്‍ ഹ​​യ​​ര്‍സെ​​ക്ക​​ൻ​​ഡ​​റി​​യി​​ലും ശേ​​ഷി​​ക്കു​​ന്ന​​വ​​ര്‍ പ്ര​​വേ​​ശ​​നം നേ​​ടാ​​ൻ സാ​​ധ്യ​​ത​​യു​​ണ്ട്. ഒ​​ന്നാം വ​​ര്‍ഷ ക്ലാ​​സു​​ക​​ള്‍ ആ​​രം​​ഭി​​ക്കു​​ന്ന​​തി​​നു മു​​മ്പാ​​യി ത​​ന്നെ ഹ​​യ​​ര്‍സെ​​ക്ക​​ൻ​​ഡ​​റി പ്ര​​വേ​​ശ​​നം ആ​​ഗ്ര​​ഹി​​ക്കു​​ന്ന എ​​ല്ലാ​​വ​​ര്‍ക്കും പ്ര​​വേ​​ശ​​നം ഉ​​റ​​പ്പാ​​ക്കു​​ന്ന​​തി​​നു​​ള്ള ന​​ട​​പ​​ടി​​ക​​ള്‍ മു​​ഖ്യ​​ഘ​​ട്ട അ​​ലോ​ട്ട്മെ​​ന്‍റ് പൂ​​ര്‍ത്തീ​​ക​​രി​​ച്ചാ​​ലു​​ട​​ന്‍ സ്വീ​​ക​​രി​​ക്കും.

Related posts

പ​ഴ​ശിപ​ദ്ധ​തി​ പ്ര​ധാ​ന ക​നാ​ൽ നി​ർ​മാ​ണം പാ​തി​വ​ഴി​യി​ൽ

Aswathi Kottiyoor

ബഫര്‍ സോണ്‍ വിധിയുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതിയില്‍

Aswathi Kottiyoor

ഈ മാസം ഒരു കോടി പേർക്ക് വാക്സിൻ നൽകും -മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox