21.6 C
Iritty, IN
November 22, 2024
  • Home
  • Kelakam
  • കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.
Kelakam

കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.

കേളകം: നവംബർ ഒന്നിന് സ്കൂൾ തുറക്കുന്നതിന്‍റെ മുന്നോടിയായി പി ടി എ യുടേയും അദ്ധ്യാപകരുടേയും നേതൃത്വത്തിൽ സ്കൂൾ പരിസരവും സ്കൂളിലേക്കുള്ള വഴികളും ശുചീകരിച്ചു. പിടിഎ പ്രസിഡണ്ട് എസ് ടി രാജേന്ദ്രൻ മാസ്റ്റർ ഹെഡ്മാസ്റ്റർ എം വി മാത്യു എന്നിവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ടൗണിൽ നിന്ന് സ്കൂളിലേക്കുള്ള വഴികൾ കാട് പിടിച്ച അവസ്ഥയിലായിരുന്നു. സാമൂഹിക അകലം പാലിച്ച് കുട്ടികൾ സ്കൂളിലേക്ക് വരുന്നതും സ്കൂളിൽ നിന്ന് പോകുന്നതും നിരീക്ഷിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ നടത്തുന്നതിന്‍റെ ഭാഗമായാണ് റോഡിലേക്ക് ചാഞ്ഞുനിൽക്കുന്ന മരച്ചില്ലകൾ അടക്കം വെട്ടി ശുചീകരണം നടത്തിയത്. സ്കൂളിലെ മുഴുവൻ അധ്യാപകരും പിടിഎ അംഗങ്ങളും ശുചീകരണ പ്രവർത്തനത്തിൽ പങ്കാളികളായി. സ്കൂൾ സുരക്ഷാ സമിതി ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

Related posts

വിദ്യാർഥികളുടെ പഠനം മുടങ്ങില്ല: സഹായങ്ങളുമായി നാട്ടുകാരും പ്രവാസികളും; ലൈഫ് പദ്ധതിയിൽ പഞ്ചായത്ത് വീട് നൽകും

Aswathi Kottiyoor

കേളകത്ത് നാളെ (18-06-2021) സൗജന്യ ആർ ടി പി സി ആർ പരിശോധന

Aswathi Kottiyoor

എസ് എസ് എല്‍ സി, പ്ലസ്ടു, പരീക്ഷകളില്‍ ഉന്നത വിജയം നേടിയ ഓട്ടോ തൊഴിലാളികളുടെ മക്കളെ ആദരിച്ചു

Aswathi Kottiyoor
WordPress Image Lightbox